ഏഷ്യന്‍ ഗെയിംസില്‍ ബാഡ്മിന്റണ്‍ വ്യക്തിഗത ഇനത്തില്‍ ഇന്ത്യയുടെ പി.വി.സിന്ധു ജപ്പാന്റെ അകാനെ യമാഗുച്ചിയെ തോല്‍പ്പിച്ച് ഫൈനലില്‍ കയറി. 21-17, 15-21, 21-10 എന്നായിരുന്നു സ്കോര്‍ നില. തായ്വാന്റെ തായ് സ്യു യിങുമായി നാളെ ഫൈനലില്‍ സിന്ധു മത്സരിക്കും.
നേരത്തെ ഇന്ത്യയുടെ തന്നെ സൈനാ നേഹ്വാള് തായ് സ്യു യിങുമായി സെമിഫൈനലില്‍ തോറ്റിരുന്നു. എന്നാലും സൈനയ്ക്ക് വെങ്കലം നേടാന്‍ സാധിച്ചു.
Discussion about this post