കോഴിക്കോട്: കേരളം ഓരോ മലയാളിക്കും അവകാശപ്പെട്ടതാണെന്നും, മുഖ്യമന്ത്രിയുടെ കേരള പുനരുദ്ധാരണ പ്രക്രിയയെ പിന്തുണക്കേണ്ടത് ഓരോ മലയാളികളുടെയും കടമയാണെന്നും നടനും സംവിധായകനുമായ ജോയ് മാത്യു. സംസ്ഥാനം ഇപ്പോള്‍ നേരിട്ടു കൊണ്ടിരിക്കുന്നത് ഒരു വെല്ലുവിളിയാണ്. അതില്‍ രാഷ്ട്രീയം കലര്‍ത്തുന്നത് കുടിക്കുന്ന വെള്ളത്തില്‍ വിഷം കലക്കുന്നതിന് തുല്യമാണെന്നും അദ്ദേഹം പറഞ്ഞു. . തന്റെ ഫേസ്ബുക്ക് പോസ്റ്റിലാണ് ജോയ് മാത്യു ഇക്കാര്യം വ്യക്തമാക്കുന്നത്.
ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം-
നാടിനൊപ്പം നാട്ടുകാര്‍ക്കൊപ്പം
കേരളം കണ്ട മഹാ പ്രളയത്തിന്റെ നാളുകളില്‍ നിന്നും നമ്മള് സാവധാനത്തില്‍ കരകയറുകയാണ് .ഇതൊരു വലിയ വെല്ലുവിളി തന്നെയാണ് .ഇതില്‍ രാഷ്ട്രീയം കലര്‍ത്തി മനുഷ്യരെ തമ്മില്‍ അടിപ്പിക്കുന്നത് കുടിക്കുന്ന വെള്ളത്തില്‍ വിഷം കലക്കുന്നതിനു തുല്യം .
കേരളം ഓരോ മലയാളിക്കും അവകാശപ്പെട്ടതാണ് .
അതിനാല്‍ത്തന്നെ കേരളത്തിലെ ജനങ്ങള്‍ തെരഞ്ഞെടുത്ത ഗവര്‍മ്മെന്റിനു നേതൃത്വം കൊടുക്കുന്ന മുഖ്യമന്തിയുടെ കേരള പുനരുദ്ധാരണ പ്രക്രിയയെ ആളും അര്‍ത്ഥവും നല്കി പിന്തുണക്കേണ്ടത് ഓരോ മലയാളിയുടെയും കടമയാണെന്നും ഞാന്‍ കരുതുന്നു .
ഇനിയുള്ള ദിവസങ്ങളില്‍ കേരളത്തിന്റെ പുനരുദ്ധാരണത്തിന് വേണ്ടുന്ന നിര്‍ദ്ദേശങ്ങള്‍,അറിയിപ്പുകള് ,ആലോചനകള്‍ എന്നിവക്ക് മാത്രമായി ഞാനെന്റെ പേജ് മാറ്റിവെക്കുകയാണ്
വിമര്ശനങ്ങളേക്കാള് ഇന്ന് കേരളത്തിന് വേണ്ടത് വിശാലമനസ്സാണ്
Discussion about this post