ജമ്മു കശ്മീരില്‍ ഹിസ്ബുള്‍ മുജാഹിദ്ദീനില്‍ ചേര്‍ന്ന മകനോട് തിരിച്ചെത്താന്‍ ആവശ്യപ്പെട്ട് രണ്ടാനമ്മ. 25 വയസ്സുള്ള അബ്ബാസ് വാനിയാണ് ഹിസ്ബുളില്‍ ചേര്‍ന്നത്. ഇയാള്‍ കത്ര യൂണിവേഴ്സിറ്റിയില്‍ നിന്നും എം.ബി.എ പഠനം പൂര്‍ത്തിയാക്കിയ ആളാണ്.
ഹിസ്ബുളില്‍ ചേരുന്നതിന് മുമ്പ് ഇയാള്‍ ഒരു സ്വകാര്യ കമ്പനിയില്‍ ജോലിയും നോക്കിയിരുന്നു. ഇയാള്‍ തോക്ക് പിടിച്ച് നില്ക്കുന്ന ചിത്രങ്ങള്‍ സമൂഹ മാധ്യമങ്ങളില്‍ പ്രചരിച്ചിരുന്നു.
അബ്ബാസിനോട് തിരികെ വന്ന് തന്റെ മാതാപിതാക്കളെ നോക്കാനാണ് രണ്ടാനമ്മയായ നുസ്രത് ബീഗം പറഞ്ഞത്. ശരിക്കുള്ള ജിഹാദ് എന്നത് ഹിംസയല്ല മറിച്ച് പ്രായമായ മാതാപിതാക്കളെ നോക്കുക എന്നതാണെന്നും ഇവര്‍ പറഞ്ഞു. രണ്ടാനമ്മയെ കൂടാതെ അബ്ബാസിന്റെ അമ്മുമ്മയും ഇതേ കാര്യം പറഞ്ഞു.
ദോഡാ ഗ്രാമത്തില്‍ നിന്നും ഭീകരസംഘടനകളില്‍ ചേരുന്ന രണ്ടാമത്തെ യുവാവാണ് അബ്ബാസ്. ഇതിന് മുമ്പ് അബീദ് ഹുസൈന് ഭട്ട് എന്നയാള്‍ ലഷ്കര്‍-ഇ-തൊയ്ബയില്‍ ചെര്ന്നിരുന്നു. ഇയാളെ സുരക്ഷാ സൈനികര്‍ അനന്തനാഗില്‍ വെച്ച് കൊലപ്പെടുത്തിയിരുന്നു.
Discussion about this post