കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയ്ക്ക് നന്ദി അറിയിച്ച് രാജീവ് വധക്കേസിലെ പ്രതി നളിനി . രാജീവ് വധക്കേസിലെ പ്രതികളോട് താന്‍ ക്ഷമിചിരിക്കുന്നുവെന്നും അവരെ മോചിപ്പിക്കുന്നതിനു എതിര്‍പ്പില്ല എന്നും രാഹുല്‍ ഗാന്ധി നേരത്തെ വ്യക്തമാക്കിയിരുന്നു . ഇതിനാണ് രാഹുല്‍ ഗാന്ധിയ്ക്ക് നളിനി നന്ദിയറിയിച്ചത് .
രാജീവ്ഗാന്ധി വധക്കേസിലെ ഏഴു പ്രതികളെയും തമിഴ്നാട് സര്‍ക്കാര്‍ വിട്ടയക്കുമെന്നാണ് സൂചന . പേരറിവാളന് ഉള്‍പ്പടെയുള്ളവരുടെ ദയാഹര്ജ്ജികള് പരിഗണിക്കണമെന്ന് തമിഴ്നാട് ഗവര്‍ണറോട് സുപ്രീംക്കോടതി നിര്‍ദേശം നല്‍കിയിട്ടുണ്ട് .
ജയിലില്‍ നിന്നും ഇറങ്ങിയതിനു ശേഷം ഭര്‍ത്താവിനും , കുട്ടിക്കുമോപ്പം സമാധാനപരമായ ജീവിതം നയിക്കാനാണ് ആഗ്രഹമെന്നും നളിനി പറഞ്ഞു . കേന്ദ്രസര്‍ക്കാരില്‍ നിന്നും അനുഭാവപൂര്‍വമായ സമീപനമാണ് പ്രതീക്ഷിക്കുന്നത് . ജീവിതത്തിലുണ്ടായ വേദനകളെല്ലാം മറക്കാനാണ് ശ്രമമെന്നും നളിനി കൂട്ടിച്ചേര്‍ത്തു .
രാജീവ് ഗാന്ധി വധക്കേസിലെ പ്രതികളെ വിട്ടയക്കുന്നതില്‍ കേന്ദ്രസര്‍ക്കാരിന് അനുകൂലമായ സമീപനമല്ലയുള്ളത് .
Discussion about this post