അക്ഷയ്കുമാര്‍ നായകനായ ബോളീവുഡ് ചിത്രം ബേബിക്ക് പാകിസ്ഥാന് പ്രദര്‍ശനാനുമതി നിഷേധിച്ചു. ഇസ്ലാമാബാദിലെയും കറാച്ചിയിലെയും സെന്‍സര്‍ ബോര്‍ഡുകളാണ് പ്രദര്‍ശനാനുമതി നിഷേധിക്കാന്‍ തീരുമാനമെടുത്തത്.മുസ്ലീം മതവിഭാഗത്തെ മോശമായി ചിത്രീകരിച്ചു എന്നാരോപിച്ചാണ് ചിത്രത്തിന്റെ പ്രദര്‍ശനം നിരോധിക്കാന്‍ പാക്ക് സെന്‍സര്‍ ബോര്‍ഡ് തീരുമാനിച്ചത്.
ചിത്രത്തിലെ മോശം കഥാപാത്രങ്ങള്‍ക്ക് മുസ്ലീം പേരുകളാണുള്ളതെന്നും സെന്‍സര്‍ ബോര്‍ഡ് ആരോപണമുന്നയിച്ചു.ചിത്രത്തിന്റെ സിഡി,ഡിവിഡി വിതരണത്തിനും നിരോധനം ഏര്‍പ്പെടുത്തിയിട്ടുണ്ട്.
തീവ്രവാദം പ്രമേയമാക്കി നിര്‍മ്മിച്ച ചിത്രമാണിത്.സിനിമയില്‍ പാക്കിസ്ഥാന് വിരുദ്ധമായി യാതൊന്നുമില്ലെന്ന് ചിത്രത്തിന്റെ സംവിധായകന് നീരയ് പാണ്ഡെ പറഞ്ഞു. തന്റെ ചിത്രത്തിന്റെ പ്രദര്‍ശനാനുമതി പാക്കിസ്ഥാന് നിഷേധിച്ചത് എന്തിനാണെന്ന് മനസിലാവുന്നില്ലെന്ന് ചിത്രത്തിന്റെ നിര്‍മ്മാതാവ് ഭൂഷന് കുമാര്‍ പ്രതികരിച്ചു. പ്രമുഖ നടനായ അനുപം ഖേറും പാകിസ്ഥാന്റെ നടപടിയെ കുറ്റപ്പെടുത്തി.
തീവ്രവാദം ഒരു രാജ്യത്തിന്റെ മാത്രം പ്രശ്നമല്ലെന്നും, അതിര്‍ത്തികള്‍ക്കതീതമായി ലോകം ചര്‍ച്ചചെയ്യേണ്ടതാണെന്നും അദ്ദേഹം പ്രതികരിച്ചു. എന്നാല്‍ ചിത്രത്തില്‍ ഒരു മത വിഭാഗത്തെ മോശക്കാരായി ച്ത്രീകരിക്കുന്നതിനാലാണ് ബോളീവുഡ് ചിത്രത്തിന് പാകിസ്ഥാന് പ്രദര്‍ശനാനുമതി നിഷേധിച്ചതെന്ന് ഒരു പാക് പത്രം റിപ്പോര്‍ട്ട് ചെയ്തു.
Discussion about this post