ഇന്തോനേഷ്യയില്‍ ഉണ്ടായ ഭൂകമ്പത്തിലും സുനാമിയിലുമായി മരിച്ചവരുടെ എണ്ണം ആയിരം കവിയുന്നു. തകര്‍ന്നടിഞ്ഞ കെട്ടിടാവശിഷ്ടങ്ങള്‍ക്കിടയില്‍ നൂറുകണക്കിന് ആളുകള്‍ കുടുങ്ങിക്കിടക്കുന്നതിനാല്‍ മരണസംഖ്യ ഉയര്‍ന്നേക്കും. മരണസംഖ്യ ആയിരത്തിലെത്തിയേക്കാമെന്ന് ഇന്തോനേഷ്യന്‍ പ്രസിഡന്റ് ജോക്കോ വിഡോഡോയും വൈസ് പ്രസിഡന്റ് യൂസുഫ് കല്ലയും പറഞ്ഞു.
ഇതുവരെ 832 പേര് മരിച്ചതായാണ് ഔദ്യോഗിക സ്ഥിരീകരണം ഉണ്ടായിരിക്കുന്നത്. 540 ലേറെ പേര്‍ക്ക് പരിക്കേറ്റിട്ടുണ്ട്. വെള്ളിയാഴ്ചയാണ് 7.4 തീവ്രത രേഖപ്പെടുത്തിയ ഭൂചലനം ഇന്തോനേഷ്യയ തകര്‍ത്തെറിഞ്ഞത്. ഇതിനെ തുടര്‍ന്നുണ്ടായ സുനാമി കൂടി ഭീകരത വിതച്ചു.
ഭൂകമ്പത്തെ തുടര്‍ന്ന് ദ്വീപിന്റെ തലസ്ഥാനമായ പാലു നഗരത്തിന്റെ തീരത്ത് പത്തടി ഉയരത്തിലാണ് സുനാമിത്തിരകള്‍ ആഞ്ഞടിച്ചത്.ഇന്ത്യയടക്കമുള്ള രാജ്യങ്ങള്‍ ഇന്തോനേഷ്യയ്ക്ക് സഹായം വാഗ്ദാനം ചെയ്തിട്ടുണ്ട്.
Discussion about this post