ചണ്ഡിഗഡ്: ഹരിയാനയിലെ സര്‍ക്കാര്‍ സ്കൂളുകളില്‍ സംസ്കൃത പഠനം നിര്‍ബന്ധമാക്കാന്‍ നീക്കം. ആറ് മുതല്‍ പന്ത്രണ്ട് വരെയുള്ള ക്ലാസുകളില്‍ സംസ്കൃത ഭാഷ പഠിപ്പിക്കാനാണ് തീരുമാനമെന്ന് റിപ്പോര്‍ട്ടുകള്‍ പറയുന്നു.
യോഗ ഗുരു ബാബാ രാംദേവ് അധ്യക്ഷനായ ഒരു സമ്മേളനത്തിന് ശേഷമാണ് ഈ തീരുമാനമെടുത്തത്. നിര്‍ദ്ദേശങ്ങള്‍ സംസ്ഥാന വിദ്യാഭ്യാസ വകുപ്പിന് കൈമാറിയിട്ടുണ്ട്. ഇതോടൊപ്പം ഒന്നു മുതല്‍ അഞ്ചു വരെയുള്ള ക്ലാസുകളിലെ ഹിന്ദി പാഠപുസ്തകത്തില്‍ യോഗ കൂടെ ഉള്‍പ്പെടുത്തണമെന്നും റിപ്പോര്‍ട്ടില്‍ പറയുന്നുണ്ട്.
സംസ്കൃതം നിര്‍ബന്ധമാക്കണമെന്ന തീരുമാനത്തെ ഹരിയാന ആരോഗ്യമന്ത്രി അനില്‍ വിജ് സ്വാഗതം ചെയ്തു. ഒരു ഗൂഢാലോചനയ ആിലൂടെ സംസ്കൃതം നമ്മളില്‍ നിന്നും എടുത്തുമാറ്റുകയായിരുന്നു. ഹരിയാനയില്‍ മാത്രമല്ല, രാജ്യത്താകമാനം സംസ്കൃതം പഠിപ്പിക്കണമെന്നും അതിന് നമുക്കിനിയും സമയമുണ്ടെന്നും അനില്‍ വിജ് കൂട്ടിച്ചേര്‍ത്തു.
അതേസമയം തീരുമാനത്തിനെതിരെ ആംദ്മിയടക്കമുള്ള പാര്‍ട്ടികള്‍ രംഗത്തെത്തിയിട്ടുണ്ട്.
‘തങ്ങള്‍ സംസ്കൃതത്തിന് എതിരല്ല. എന്നാല്‍ സംസ്കൃതം വിദ്യാഭ്യാസ വ്യവസ്ഥയ്ക്ക് യാതൊരു പുരോഗതിയും കൊണ്ടുവരില്ല’ ആദ്മി പാര്‍ട്ടി നേതാവ് അശുതോഷ് പറഞ്ഞു. വിദ്യാഭ്യാസ വ്യവസ്ഥയ്ക്ക് മാറ്റം വരുത്തേണ്ടത് ആവശ്യമാണെന്ന് പറഞ്ഞ അശുതോഷ് ബി.ജെ.പി അവരുടെ അജണ്ട നിറവേറ്റുകയാണെന്ന് ആരോപിച്ചു.
Discussion about this post