എ.കെ 47 തോക്കുമായി താനും ഭാര്യ ഷീല കണ്ണന്താനവും നില്ക്കുന്ന ഫോട്ടോ ഫേസ്ബുക്കില്‍ പോസ്റ്റ് ചെയ്ത് കേന്ദ്രമന്ത്രി അല്‍ഫോന്‍സ് കണ്ണന്താനം. കൊഹിമയിലെ ആര്‍മി എക്സപോ സന്ദര്‍ശിക്കുന്നതിനിടെ എടുത്ത ഫോട്ടോയാണ് മന്ത്രി പോസ്റ്റ് ചെയ്തത്.
”കോഹിമയിലെ ആര്‍മി എക്സ്പോയില്‍ നിന്ന്: യഥാര്‍ത്ഥ എ കെ 47 തോക്കുമായി ഒരു റിലാക്സേഷന്”- എന്ന കുറിപ്പോടെയാണ് ചിത്രം പങ്കുവച്ചത്. ഫോട്ടോ ട്രോളര്‍മാര്‍ ഏറ്റെടുക്കാന്‍ സാധ്യതയുണ്ട് എന്ന് മുന്‍കൂട്ടി കണ്ടാണ് മന്ത്രിയുടെ കുറിപ്പെന്നാണ് വിലയിരുത്തല്‍. മന്ത്രിയുടെ ഫേസ്ബുക്ക് പോസ്റ്റ് ഇതിനകം ചര്‍ച്ചയായി കഴിഞ്ഞു.
https://www.facebook.com/KJAlphons/photos/a.694192623964657/2189465521104019/?type=3&theater
Discussion about this post