കണ്ണൂര്‍: ബി.ജെ.പി നേതാവ് ബി. ഗോപാലകൃഷ്ണനെതിരെ കണ്ണൂര്‍ ജുഡീഷ്യല്‍ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതി അറസ്റ്റ് വാറന്റ് പുറപ്പെടുവിച്ചു. പി.കെ. ശ്രീമതി എം.പി നല്കിയ മാനനഷ്ടക്കേസിലാണ് നടപടി.
അഴിമതിയാരോപണങ്ങള്‍ നടത്തുകയും വ്യക്തിഹത്യ നത്തുകയും ചെയ്തുവെന്നാണ് ശ്രീമതിയുടെ പരാതി.മാനനഷ്ടക്കേസില്‍ ചൊവ്വാഴ്ച കോടതിയില്‍ ഹാജരാകാന്‍ കോടതി ഉത്തരവിട്ടിരുന്നു. എന്നാല്‍, ബി. ഗോപാലകൃഷ്ണന് ഹാജരായില്ല. ഇതേത്തുടര്‍ന്നാണ് അറസ്റ്റ് വാറന്റ് പുറപ്പെടുവിച്ചത്. കേസ് ഏപ്രില്‍ നാലിന് വീണ്ടും പരിഗണിക്കും. അന്ന് ഗോപാലകൃഷ്ണനെ അറസ്റ്റ് ചെയ്ത് ഹാജരാക്കുന്നതിനാണ് കോടതി പൊലീസിന് നിര്‍ദേശം നല്‍കിയത്.
ചാനല്‍ ചര്ച്ചയിയ്ക്കിെ ശ്രീമതിയെ വ്യക്തിപരമായി അധിക്ഷേപിച്ചുവെന്നും അഴിമതിയാരോപണങ്ങള്‍ ഉന്നയിച്ചുവെന്നുമാണ് പരാതി.
Discussion about this post