ചൈനയിലെ സ്വയംഭരണ പ്രദേശമായ ഷിന്ജിയാങിലെത്തുന്ന വിനോദ സഞ്ചാരികളുടെ ഫോണില്‍ അതിര്‍ത്തി സുരക്ഷാ ഉദ്യോഗസ്ഥര്‍ നിരീക്ഷണ ആപ്ലിക്കേഷനുകള്‍ ഇന്‍സ്റ്റാള്‍ ചെയ്യുന്നുവെന്ന് റിപ്പോര്‍ട്ട്. ഇത് ശരിയാണെങ്കില്‍ കര്‍ശന നിരീക്ഷണ സംവിധാനങ്ങളുള്ള പ്രദേശത്തെ ചൈനയുടെ ഏറ്റവും പുതിയ നീക്കമായിരിക്കും അത്.
ശക്തമായ പോലീസ് സാന്നിധ്യവും സുരക്ഷാ ക്യാമറയും സ്ഥാപിച്ചിട്ടുള്ളയിടമാണ് ഷിന്‍ജിയാങ്. 2017 മുതല്‍ ഇവിടെയുള്ള പ്രദേശവാസികളുടെയെല്ലാം ഡിഎന്‍എയും ബയോമെട്രിക് വിവരങ്ങളും ചൈന ശേഖരിച്ചുവരുന്നുണ്ട്. ഇപ്പോള്‍ ഇവിടെയെത്തുന്ന സഞ്ചാരികളിലേക്ക് കൂടി നീരീക്ഷണ സംവിധാനം കര്‍ശനമാക്കുകയാണ് ചൈന. ഗാര്ഡിയന്, ന്യൂയോര്‍ക്ക് ടൈംസ് ഉള്‍പ്പെടെയുള്ള മാധ്യമങ്ങളാണ് ഈ വിവരം റിപ്പോര്‍ട്ട് ചെയ്യുന്നത്.
ഷിന്‍ജിയാങില്‍ എത്തുന്ന സഞ്ചാരികളുടെ ഫോണുകള്‍ അതിര്‍ത്തി ഭടന്മാര് നിര്‍ബന്ധിച്ച് അണ്‍ലോക്ക് ചെയ്യിക്കുകയും അതില്‍ നിര്‍ബന്ധപൂര്‍വം ‘ഫെങ്കായ്’ എന്ന ആപ്ലിക്കേഷന്‍ ഇന്‍സ്റ്റാള്‍ ചെയ്യും. ഇന്‍സ്റ്റാള്‍ ചെയ്ത് കഴിഞ്ഞാല്‍ ഈ ആപ്ലിക്കേഷന്‍ സഞ്ചാരികളുടെ ഫോണുകളിലെ ടെക്സ്റ്റ് മെസേജുകള്‍, കോള്‍ റെക്കോര്‍ഡ്, കോണ്ടാക്റ്റുകള്, കലണ്ടര്‍, ശേഖരിച്ചുവെച്ച വിവരങ്ങള്‍ എന്നിവ പരിശോധിക്കും.
ഇസ്ലാമിക് തീവ്രവാദം, ഐഎസ് എന്നിവയുമായി ബന്ധപ്പെട്ട ഫയലുകളും ടിബറ്റന്‍ ആത്മീയ നേതാവ് ദലൈലാമയുമായി ബന്ധപ്പെട്ട ചിത്രങ്ങളുമാണ് ചൈന മുഖ്യമായും നിരീക്ഷിക്കുന്നത്. അറബി ഡിക്ഷ്ണറി ആണെങ്കില്‍ പോലും അതിനെ കുറിച്ച് ആപ്പ് മുന്നറിയിപ്പ് നല്‍കും.
ആന്‍ഡ്രോയിഡ് ഫോണുകളിലാണ് ഈ ആപ്ലിക്കേഷന്‍ ഇന്‍സ്റ്റാള്‍ ചെയ്യുന്നത്.
Discussion about this post