ഈരാറ്റുപേട്ട : പൂഞ്ഞാര്‍ തെക്കേക്കര ഗ്രാമപഞ്ചായത്ത് സിപിഎമ്മും കോണ്‍ഗ്രസും കൈകോര്‍ത്തു. ഇതോടെ കേരള ജനപക്ഷത്തില്‍ (സെക്കുലര്‍) നിന്നു രാജി വച്ച നിര്‍മല മോഹന്‍ ഇടതു പിന്തുണയോടെ പഞ്ചായത്ത് പ്രസിഡന്റായി. യുഡിഎഫ്-എല്‍ഡിഎഫ് ധാരണയിലാണു പ്രസിഡന്റ് തിരഞ്ഞെടുപ്പ് നടന്നത്. ഇന്നലെ ധാരണ അറിയിച്ചില്ലെന്ന് ആരോപിച്ച് സിപിഐ അംഗം വിട്ടു നിന്നിരുന്നു.
ഇന്നു നിര്‍മല മോഹന്‍ അനുകൂലമായി സിപിഎം, സിപിഐ, കേരള കോണ്‍ഗ്രസ് (എം) പ്രതിനിധികള്‍ വോട്ട് ചെയ്തു. ജനപക്ഷത്തെ 5 അംഗങ്ങള്‍ എതിര്‍ത്ത് വോട്ട് ചെയ്തു. കോണ്‍ഗ്രസ് വോട്ടെടുപ്പില്‍നിന്നു വിട്ടു നിന്നു. ജനപക്ഷത്തിന്റെ സ്ഥാനാര്‍ഥിയായ സിജി സജിയെ 7-5 എന്ന വോട്ട് നിലയില്‍ പരാജയപ്പെടുത്തിയാണു നിര്‍മല വിജയിച്ചത്. 14 അംഗ ഭരണസമിതിയില്‍ 2 അംഗങ്ങള്‍ വോട്ട് ചെയ്തില്ല.
ഇതോടെ പൂഞ്ഞാര്‍ നിയോജക മണ്ഡലത്തിലെ എല്ലാ പഞ്ചായത്തുകളിലും ജനപക്ഷത്തിന് ഭരണം നഷ്ടപ്പെട്ടു
Discussion about this post