രാജ്യം നവരാത്രി ആഘോഷങ്ങളുടെ നിറവിൽ. മുംബൈയിലെ ദുർഗ്ഗാ പൂജ പന്തലിൽ ദുർഗ്ഗാ ദേവിയുടെ അനുഗ്രഹം വാങ്ങാനും ഒപ്പം ആഘോഷങ്ങളിൽ പങ്കെടുക്കാനും ഭാര്യ ജയാ ബച്ചനൊപ്പമാണ് അമിതാഭ് ബച്ചൻ എത്തിയത്.
https://www.instagram.com/p/B3RLKuSnSWm/?utm_source=ig_embed&utm_campaign=dlfix
വെളുത്ത കുർത്തയും പൈജാമയും ക്രീം കളർ ഷാളും അണിഞ്ഞെത്തിയ ബച്ചനൊപ്പം വെളുപ്പിൽ ചുവന്ന ബോർഡറുള്ള സാരിയണിഞ്ഞാണ് ഭാര്യ ജയാ ബച്ചൻ എത്തിയത്.
ഇവർക്കൊപ്പം ആഘോഷങ്ങളിൽ പങ്കാളിയാകാൻ ബോളിവുഡ് നടി കജോളും എത്തി. കജോളിനൊപ്പം മകൻ യുഗ് ദേവ്ഗണും സംവിധായകൻ അയാൻ മുഖർജിയും ദേബു മുഖർജിയും ഷർബാനി മുഖർജിയും ഉണ്ടായിരുന്നു. പരമ്പരാഗത രീതിയിലുള്ള വസ്ത്രമണിഞ്ഞാണ് ഇവർ ദുർഗ്ഗാ പൂജയ്ക്ക് എത്തിയത്.
റാണി മുഖർജിയും തനിഷ മുഖർജിയും തനുജ മുഖർജിയും പൂജകളിൽ പങ്കെടുത്തു.
ഇന്ത്യയുടെ വിവിധ ഭാഗങ്ങളിൽ ഭക്ത്യാദരപൂർവ്വം ആഘോഷിക്കുന്ന നവരാത്രിയിലെ അഷ്ടമി ദിവസമാണ് ഇന്ന്. നാളെ മഹാനവമിയും ചൊവ്വാഴ്ച വിജയദശമിയുമാണ്.
Discussion about this post