ഡല്‍ഹി : ലളിത് മോദി വിഷയത്തില്‍ വിദേശകാര്യ മന്ത്രി സുഷമാ സ്വരാജിന്റെ രാജിയല്ലാതെ ഒത്തുതീര്‍പ്പില്ല എന്നു പ്രതിപക്ഷം അറിയിച്ചു.കോണ്‍ഗ്രസ്സും,സിപിഐഎമും അടിയന്തര പ്രമേയത്തിനു നോട്ടീസ് നല്കി. മല്ലികാര്‍ജ്ജുന ഖാര്‍ഗെ,വീരപ്പമൊയ്ലി എന്നിവരാണ് നോട്ടീസ് നല്‍കിയത്.
പാര്‍ലമെന്റിലെ ഗാന്ധി പ്രതിമയ്ക്കു മുന്പില് കോണ്‍ഗ്രസ്സ് അധ്യക്ഷ സോണിയാ ഗാന്ധിയും രാഹുല്‍ ഗാന്ധിയും പ്രതിഷേധിക്കുമെന്ന് അറിയിച്ചെങ്കിലും അതതുമാറ്റിവെച്ചു.പ്രതിപക്ഷപാര്‍ട്ടികളുമായി ആലോചിച്ച് പ്രതിഷേധപരിപാടികള്‍ തീരുമാനിക്കുമെന്ന് സോണിയാ ഗാന്ധി അറിയിച്ചു.
എന്നാല്‍ ഇതേസമയം കോണ്‍ഗ്രസ്സിനെതിരെ ആരോപണവുമായി സുഷമാ സ്വരാജ് രംഗത്തെത്തി.കല്‍ക്കരിക്കേസിലെ പ്രതിക്ക് പാസിപോര്ട്ട് നല്കാന് കോണ്‍ഗ്രസ്സ് നേതാവ് സമ്മര്‍ദ്ദം ചെലുത്തി.ആ കോണ്‍ഗ്രസ്സ് നേതാവിന്റെ പേര് താന്‍ വെളിപ്പെടുത്തുമെന്നും സുഷമാ സ്വരാജ് അറിയിച്ചു.
Discussion about this post