ഓസ്ട്രേലിയന്‍ ഓള്‍റൗണ്ടര്‍ ഗ്ലെന്‍ മാക്സ്വെല് ക്രിക്കറ്റില്‍ നിന്നും ഇടവേള എടുക്കുന്നു. മാനസിക ആരോഗ്യവുമായി ബന്ധപ്പെട്ട പ്രശ്നങ്ങള്‍ നേരിടുന്നതിനെ തുടര്‍ന്നാണ് മാക്സ്വെല്ലിന്റെ തീരുമാനമെന്ന് ക്രിക്കറ്റ് ഓസ്ട്രേലിയ വ്യക്തമാക്കി.
ലങ്കയ്ക്കെതിരായ അവസാന ട്വന്റി20യിലും മാക്സ്വെല് കളിക്കില്ല. ഡി ആര്‍സി മാക്സ്വെല്ലിന് പകരം ടീമിലേക്ക് എത്തി. ഒക്ടോബര്‍ 27ന് ലങ്കയ്ക്കെതിരെ നടന്ന ആദ്യ ട്വന്റി20യില്‍ മാക്സ്വെല് കളിക്കാനിറങ്ങുകയും അഡ്ലെയ്ഡില് തകര്‍ത്ത് കളിച്ച് അര്‍ധ ശതകം നേടുകയും ചെയ്തിരുന്നു.
മാക്സ്വെല്ലിന് കളിയിലേക്ക് തിരിച്ചെത്താനുള്ള പൂര്‍ണ പിന്തുണ നല്‍കുമെന്ന് ക്രിക്കറ്റ് ഓസ്ട്രേലിയ വ്യക്തമാക്കി. ഇതുമായി ബന്ധപ്പെട്ട് മാക്സ്വെല്ലിന്റേയും കുടുംബത്തിന്റേയും സ്വകാര്യത മാനിക്കണം. വരുന്ന വേനല്ക്കാലമാകുമ്പോഴേക്കും ടീമിലേക്ക് മാക്സ്വെല് മടങ്ങി എത്തുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും ക്രിക്കറ്റ് ഓസ്ട്രേലിയ പ്രസ്താവനയില്‍ പറയുന്നു.
Discussion about this post