ഡല്‍ഹി: ഐപിഎല്‍ വാത് വെപ്പ് കേസില്‍ കുറ്റവിമുക്തനായ ശ്രീശാന്തിന് തിരിച്ച് വരവിന് അവസരമൊരുങ്ങുന്നു. ശ്രീകാന്തിന്റെ വിലക്ക് നീക്കണമെന്നാവശ്യപ്പെട്ട് ബിസിസിഐയ്ക്ക് അപേക്ഷ നല്‍കുമെന്ന് കെസിഎ പ്രസിഡണ്ട് കെ.സി മാത്യു അറിയിച്ചു.
ഇപ്പോള്‍ ബംഗ്ലൂരിലുള്ള കേരള രഞ്ജി ടീമിനൊപ്പം ശ്രീശാന്തിന് ചേരാനുള്ള അവസരം ഉണ്ടാക്കുകയാണ് കെസിഎ ഉദ്ദേശിക്കുന്നത്. ബിസിസിഐ ഇക്കാര്യത്തില്‍ ഉടന്‍ തീരുമാനമെടുക്കുമെന്നാണ് കേരള ക്രിക്കറ്റ് അസോസിയേഷന് പ്രതീക്ഷ. ടീമിലേക്ക് തിരിച്ച് വരുമെന്നാണ് പ്രതീക്ഷയെന്ന് ശ്രീശാന്ത് വിധി വന്നതിന് ശേഷം പ്രതികരിച്ചു.
ആഭ്യന്തക്രിക്കറ്റില് കഴിവ് തെളിയിച്ചാല്‍ ശ്രീശാന്തിന് ഇന്ത്യന്‍ ടീമിലേക്ക് തിരിച്ച് വരാനുള്ള സാധ്യതയുണ്ട്. മുപ്പത്തിരണ്ടുകാരാനായ ശ്രീശാന്തിന് ശാരീരക ക്ഷമതയുണ്ട്. ഇന്ത്യന്‍ ടീമില്‍ ശ്രീശ്ന്തിനെ പോലുള്ള ഒരു ബൗളറുടെ അഭാവം ുണ്ട്. ഈ സാഹചര്യത്തില്‍ ശ്രീശാന്തിന് ബിസിസിഐ വിലക്ക് നീങ്ങിയാല്‍ ദേശീയ ടീമിലേക്ക് തിരിച്ച് വരാനുള്ള സാധ്യത വളരെ കൂടുതുലാണ്.
Discussion about this post