തിരുവനന്തപുരം: പോലീസിനായി ഹെലികോപ്റ്റര്‍ വാടകയ്ക്കെടുത്ത നടപടിയെ ന്യായീകരിച്ച് മുഖ്യമന്ത്രി പിണറായി വിജയന്. ഹെലികോപ്റ്ററിന് സംസ്ഥാനം അമിത വാടകയാണ് നല്‍കുന്നതെന്ന വാദവും അദ്ദേഹം തള്ളി. കേന്ദ്ര സര്‍ക്കാര്‍ സ്ഥാപനമായ പവന് ഹാന്‍സില്‍ നിന്നാണ് ഇരട്ട എഞ്ചിനുള്ള 11 സീറ്റ് ഹെലികോപ്റ്റര്‍ വാടകയ്ക്ക് എടുത്തത്. ഇത് പോലീസിന്റെ കാര്യശേഷി വര്‍ധിപ്പിക്കാനാണെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.
ഹെലികോപ്റ്റര്‍ വാടകയ്ക്ക് ലഭിക്കുന്നതിനായി സ്വകാര്യ കമ്പനികളില്‍ നിന്നും സര്‍ക്കാര്‍ ടെന്‍ഡര്‍ ക്ഷണിച്ചിരുന്നില്ല. വ്യോമസേനയുടെ സാങ്കേതിക വിദഗ്ധരുമായി സംസാരിച്ച ശേഷം കൂടിയാലോചനകള്‍ നടത്തിയാണ് പവന് ഹാന്‍സില്‍ നിന്നും ഹെലികോപ്റ്റര്‍ വാടകയ്ക്ക് എടുക്കാന്‍ തീരുമാനിച്ചത്. ഇത് കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകള്‍ തമ്മിലുള്ള ഇടപാടാണെന്നും മുഖ്യമന്ത്രി വിശദീകരിച്ചു.
Discussion about this post