ഇസ്രായേല്‍: ഇസ്രായേലില്‍ ലിക്വുഡ് പാര്‍ട്ടി നേതൃസ്ഥാനത്തേക്കുള്ള തെരഞ്ഞെടുപ്പില്‍ പ്രധാനമന്ത്രി ബെന്യാമിന് നെതന്യാഹു വിജയിച്ചു. മുന്‍ ഇസ്രായേല്‍ ആഭ്യന്തരമന്ത്രി ഗിദയോന് സാറിനെ പരാജയപ്പെടുത്തിയാണ് നെതന്യാഹു വീണ്ടും ലിക്വുഡ് പാര്‍ട്ടിയുടെ നേതൃസ്ഥാനത്തേക്ക് തെരഞ്ഞെടുക്കപ്പെട്ടത്.
116000 അംഗങ്ങള്‍ക്കായിരുന്നു വോട്ടെടുപ്പിന് അവകാശം ഉണ്ടായിരുന്നത്.
അഴിമതി കേസില്‍ വിചാരണ നേരിടുന്ന നെതന്യാഹുവിന് പാര്‍ട്ടിക്കുള്ളിലെ അധികാരം ഊട്ടി ഉറപ്പിക്കുന്നതു കൂടിയാണ് തെരഞ്ഞെടുപ്പ് ഫലം. പരാജയം സമ്മതിച്ച എതിര് സ്ഥാനാര്‍ത്ഥി ഗിദയോന് മാര്‍ച്ചില്‍ നടക്കുന്ന തെരഞ്ഞെടുപ്പില്‍ നെതന്യാഹുവിനൊപ്പം പ്രവര്‍ത്തിക്കുമെന്ന് വ്യക്തമാക്കി. കേവല ഭൂരിപക്ഷം തികയാത്തതിനാല്‍ ഒരു വര്‍ഷത്തിനിടെ മൂന്നാമത്തെ തെരഞ്ഞെടുപ്പിനെ നേരിടാന്‍ ഒരുങ്ങുകയാണ് നെതന്യാഹു. ഇതോടെ മാര്‍ച്ചില്‍ നടക്കുന്ന പൊതു തെരഞ്ഞെടുപ്പില്‍ നെതന്യൂഹു തന്നെ പാര്‍ട്ടിയെ നയിക്കുമെന്ന് വ്യക്തമാക്കി.
നെതന്യാഹു പങ്കെടുത്ത തെരഞ്ഞെടുപ്പ് റാലിക്ക് സമീപം ഇന്നലെ റോക്കറ്റ് ആക്രമണം നടന്നിരുന്നു. ആക്രമണം ഉണ്ടായതിനെ തുടര്‍ന്ന് നെതന്യാഹുവിനെ സുരക്ഷിതയിടത്തേക്കു മാറ്റി. പാലസ്തീന്റെ അതിര്‍ത്തിയില്‍ നിന്നും 12 കിലോമീറ്റര്‍ അകലെയായിട്ടാണ് റോക്കറ്റ് പതിച്ചത്.
Discussion about this post