പെര്‍ത്ത്:ബൗണ്‍സുള്ള പന്തുകളില്‍ ടീം ഇന്ത്യ ബാറ്റിംഗ് പഠിച്ചില്ലെന്ന് ത്രി രാഷ്ട്ര പരമ്പരയിലെ ഇംഗ്ലണ്ടിനെതിരായ ഏകദിന മത്സരം വീണ്ടും തെളിയിച്ചു. നല്ല രീതിയില്‍ ബാറ്റിംഗ് തുടങ്ങിയ ഇന്ത്യന്‍ മധ്യനിര വാലറ്റ ബാറ്റ്സ്മാന്മാരുടെ ദയനീയ പ്രകടനത്തോടെ കുറഞ്ഞ സ്ക്കോറില്‍ ഒതുങ്ങി. ഇന്ത്യ 48.1 ഓവറില്‍ 200 റണ്‍സിന് എല്ലാവരും പുറത്തായി്. ഇംഗണ്ടിന് 201 റണ്‍സ് വിജയലക്ഷ്യം.
റഹാനെ-ധവാന് കൂട്ടുകെട്ട് 83 റണ്‍സ് നേടി നല്ല തുടക്കം നല്‍കിയെങ്കിലും അത് മുതലെടുക്കാന്‍ മറ്റുള്ളവര്‍ക്കായില്ല. 38 റണ്‍സെടുത്ത ശിഖര്‍ ധവാന് ആദ്യം പുറത്തായി. പിന്നാലെ വന്ന കൊഹ്ലി എട്ട് റണ്‍സെടുത്തും, റെയ്ന്‍ ഒരു റണ്ണെടുത്തും എളുപ്പത്തില്‍ മടങ്ങി. റായ്ഡു(12)ധോണി(17)ബിന്നി(7),ജഡേജ(5)പട്ടേല്‍(1) എന്നിവര്‍ക്കും കാര്യമായ സംഭാവന നല്‍കാനായില്ല. 25 റണ്‍സെടുത്ത അവസാന ബാറ്റ്സ്മാന് മുഹമ്മദ് ഷമിയാണ് ഇന്ത്യന്‍ സ്ക്കോര്‍ ഇരുന്നൂറിലെത്തിച്ചത്. റഹാനെ 73 റണ്‍സ് നേടി.
മുന്ന് വിക്കറ്റ് വീഴ്ത്തിയ ഫിന്നാണ് ഇംഗ്ളണ്ട് നിരയില്‍ കൂടുതല്‍ വിക്കറ്റ് എടുത്തത്.
ലക്ഷ്യം.
Discussion about this post