ഡല്‍ഹി: പാകിസ്ഥാനിലെ ഹിന്ദു ന്യൂനപക്ഷങ്ങള്‍ക്ക് സഹായമൊരുക്കുമെന്ന് വിദേശകാര്യമന്ത്രി സുഷമാ സ്വരാജ്. ഹിന്ദു വിവാഹങ്ങള്‍ക്ക് പാകിസ്ഥാനില്‍ നേരിടുന്ന പ്രശ്നങ്ങള്‍ പാക് സര്‍ക്കാരിന്റെ ശ്രദ്ധയില്‍ കൊണ്ടുവരുമെന്നും സുഷമ വ്യക്തമാക്കി.
പാര്‍ലമെന്റില്‍ പാകിസ്ഥാനില്‍ ഹിന്ദുക്കള്‍ അനുഭവിക്കുന്ന കഷ്ടതകള്‍ ചൂണ്ടിക്കാട്ടിയ ബിജെപി എംപിയ്ക്ക് മറുപടി നല്‍കുകയായിരുന്നു മന്ത്രി. പാകിസ്ഥാനിലെ ജനങ്ങളുടെ കഷ്ടതകള്‍ ശ്രദ്ധിക്കുന്നതിന് പാക് സര്‍ക്കാരിന് ഉത്തരവാദിത്വമുണ്ട്. പ്രത്യേകിച്ച് ന്യൂനപക്ഷങ്ങളുടെ ക്ഷേമം പാക് സര്‍ക്കാര്‍ ഉറപ്പുവരുത്തണമെന്നും സുഷമ സ്വരാജ് പാര്‍ലമെന്റില്‍ അറിയിച്ചു.
Discussion about this post