യുഎസ് ഹൗസ് ഓഫ് റെപ്രെസന്റെറ്റീവ്സിൽ സംഭവിച്ചത് നാടകീയ മുഹൂർത്തങ്ങൾ. സ്റ്റേറ്റ് ഓഫ് യൂണിയൻ പ്രസംഗത്തിനായി സഭയിലെത്തിയ ഡൊണാൾഡ് ട്രംപിന് തനിക്ക് ഹസ്തദാനം ചെയ്യാൻ സ്പീക്കർ നാൻസി പെലോസി കൈ നീട്ടി. ഡൊണാൾഡ് ട്രംപ് ഇന്ത്യ ഏറ്റവും വലിയ വിമർശകരിൽ ഒരാളാണ് നാൻസി പെലോസി. എന്നാൽ, തന്റെ പ്രസംഗത്തിന്റെ ഒരു കോപ്പി കയ്യിൽ വെച്ച് കൊടുത്തു കൊണ്ട് സ്പീക്കറെ തിരിഞ്ഞുപോലും നോക്കാതെ ഡൊണാൾഡ് ട്രംപ് നടന്നു നീങ്ങുകയാണ് ഉണ്ടായത്.
സ്പീക്കർ സ്തംഭിച്ചു പോയെങ്കിലും, സമനില വീണ്ടെടുത്തു. പക്ഷേ, ട്രംപിന്റെ പ്രസംഗത്തിന്റെ കോപ്പി രണ്ടായി വലിച്ചു കീറിയാണ് സ്പീക്കർ പ്രതിഷേധിച്ചത്. ഇംപീച്മെന്റ് ടപടികൾ നേരിടുമ്പോഴും യാതൊരു കുലുക്കവുമില്ലാതെ ഡൊണാൾഡ് ട്രംപിന്റെ പെരുമാറ്റം സമൂഹമാധ്യമങ്ങളിൽ വൈറൽ ആയിട്ടുണ്ട്.
Discussion about this post