പനാജി: ഇന്ത്യയ്ക്ക് വേണ്ടി പ്രവര്‍ത്തിക്കണമെന്ന് ആഗ്രഹിക്കുന്നവര്‍ ഹിന്ദുവിന് വേണ്ടി പ്രവര്‍ത്തിക്കണമെന്ന് ആര്‍എസ്എസ് ജനറല്‍ സെക്രട്ടറി സുരേഷ് ഭയ്യാജി ജോഷി. ഹിന്ദു എന്നത് രാജ്യത്തിന്റെ അഭിവാജ്യഘടകമാണെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. വിശ്വഗുരു ഭാരതം-ആര്‍എസ്എസ് വീക്ഷണം എന്ന ദ്വിദിന പരിപാടിയില്‍ സംസാരിക്കുകയായിരുന്നു സുരേഷ് ഭയ്യാജി ജോഷി.
ഇന്ത്യയെയും ഹിന്ദുവിനെയും രണ്ടായി ചര്‍ച്ച ചെയ്യാന്‍ സാധിക്കില്ല. ഇന്ത്യ ഇപ്പോഴും നിലനില്‍ക്കുന്നതിന് കാരണം ഹിന്ദുവാണ്. രാജ്യത്തിന്റെ അഭിവാജ്യ ഘടകമാണ് ഹിന്ദു. ആരെങ്കിലും ഇന്ത്യയ്ക്ക് വേണ്ടി പ്രവര്‍ത്തിക്കണമെന്ന് ആഗ്രഹിക്കുന്നുവെങ്കില്‍ അവര്‍ ഹിന്ദുവിന് വേണ്ടി പ്രവര്‍ത്തിക്കട്ടെ എന്നും സുരേഷ് ഭയ്യാജി ജോഷി പറഞ്ഞു.
ഹിന്ദുവിന് വേണ്ടി പ്രവര്‍ത്തിക്കുക എന്നാല്‍ മറ്റു മതക്കാര്‍ക്കെതിരെ പ്രവര്‍ത്തിക്കുക എന്നല്ല. ഹിന്ദു സമുദായത്തെ ശക്തിപ്പെടുത്തുകയും ഹിന്ദുക്കളെ ബോധവല്‍ക്കരിക്കുകയും ചെയ്യുക എന്നതാകണം പ്രവര്‍ത്തനം എന്നും അദ്ദേഹം വ്യക്തമാക്കി.
Discussion about this post