തിരുവനന്തപുരം: കേരളത്തിൽ നിന്ന് നിസാമുദ്ദീനിലെ തബ്ലീഗ് മതസമ്മേളനത്തിൽ പങ്കെടുത്ത നാല് പേർക്കു കൂടി കൊവിഡ് വൈറസ് ബാധ സ്ഥിരീകരിച്ചെന്ന് ആരോഗ്യമന്ത്രി കെകെ ശൈലജ. വാർത്താക്കുറിപ്പിലൂടെയാണ് മന്ത്രി ഇക്കാര്യം വിശദീകരിച്ചത്. ഇവരെക്കൂടാതെ എട്ട് പേർക്ക് കൂടി ഇന്ന് സംസ്ഥാനത്ത് വൈറസ് ബാധ സ്ഥിരീകരിച്ചു. ഇതോടെ കേരളത്തിൽ ഇന്ന് കൊവിഡ് സ്ഥിരീകരിച്ചവരുടെ എണ്ണം എട്ടായി. കേരളത്തില്‍ 314 പേര്‍ക്കാണ് ഇതുവരെ രോഗബാധ സ്ഥിരീകരിച്ചത്.
നിസാമുദ്ദീൻ സമ്മേളനത്തിൽ പങ്കെടുത്തവരിൽ ഇന്ന് കൊവിഡ് രോഗം സ്ഥിരീകരിച്ച നാല് പേരും കോഴിക്കോട് ജില്ലയിൽ നിന്നുള്ളവരാണ്. നിസമുദ്ദീനിൽ നിന്ന് വന്ന പത്ത് പേർക്കാണ് ഇതോടെ രോഗബാധ സ്ഥിരീകരിച്ചത്. ദുബായിൽ നിന്ന് വന്ന ഒരാൾക്കും ഇന്ന് രോഗബാധ സ്ഥിരീകരിച്ചിട്ടുണ്ട്. പത്തനംതിട്ടയിൽ ഡൽഹിയിൽ നിന്ന് വന്നയാൾക്കും രോഗബാധ സ്ഥിരീകരിച്ചിട്ടുണ്ട്. കണ്ണൂര്‍, കാസര്‍ഗോഡ് ജില്ലകളിലുള്ളവർക്ക് രോഗം ബാധിച്ചത് സമ്പര്‍ക്കത്തിലൂടെയാണ്.
ഇന്ന് സംസ്ഥാനത്ത് ആറ് പേരുടെ പരിശോധനാ ഫലം കൂടി നെഗറ്റീവ് ആയി. കണ്ണൂര്‍ ജില്ലയില്‍ നിന്നും നാല് പേരുടെയും മലപ്പുറം, കോഴിക്കോട് ജില്ലകളില്‍ നിന്നും ഓരോരുത്തരുടേയും പരിശോധനാ ഫലമാണ് നെഗറ്റീവ് ആയത്. സംസ്ഥാനത്ത് ഇതുവരെ കൊവിഡ് ബാധിച്ച് 2 പേർ മരണമടഞ്ഞപ്പോൾ 56 പേർ രോഗത്തിൽ നിന്ന് മോചിതരായി.
Discussion about this post