ഡല്‍ഹി: കൊറോണ പ്രതിരോധത്തിനായി അമേരിക്കയിലേയ്ക്ക് ഹൈഡ്രോക്സി ക്ലോറോക്വിന് കയറ്റുമതി ചെയ്ത് ഇന്ത്യ. അമേരിക്കയുടെ അഭ്യര്‍ഥനയ്ക്ക് പിന്നാലെയാണ് ഇന്ത്യ ഇതുവരെ 50 മില്യണ്‍ ഹൈഡ്രോക്സി ക്ലോറോക്വിന് കയറ്റുമതി ചെയ്തെന്നാണ് കണക്കുകള്‍ വ്യക്തമാക്കുന്നത്.
അമേരിക്ക ഉള്‍പ്പെടെയുള്ള അന്താരാഷ്ട്ര വിപണികളില്‍ ഹൈഡ്രോക്സി ക്ലോറോക്വിന് വലിയ ഡിമാന്‍ഡുണ്ടെന്ന് ഇന്ത്യന്‍ ഡ്രഗ് മാനുഫാക്ചറേഴ്സ് അസോസിയേഷന് സീനിയര്‍ വൈസ് പ്രസിഡന്റ് വിരാഞ്ചി ഷാ പറഞ്ഞു.
അമേരിക്കയ്ക്ക് പുറമെ നിരവധി ആഫ്രിക്ക-യൂറോപ്യന്‍ രാജ്യങ്ങളിലേക്കും അഫ്ഗാനിസ്ഥാന്, ശ്രീലങ്ക എന്നിവ ഉള്‍പ്പെടെയുള്ള അയല്‍ രാജ്യങ്ങളിലേക്കും ഇന്ത്യ മരുന്ന് വിതരണം ചെയ്യുന്നുണ്ട്.
Discussion about this post