വാഷിങ്ടണ്‍: കൊറോണ വൈറസിനെതിരെ വാക്സിന് വികസിപ്പിച്ചെടുത്തുവെന്ന് യു.എസ് കമ്പനി മൊഡേണ. ആരോഗ്യ പ്രവര്‍ത്തകരില്‍ മരുന്ന് വിജയകരമായി പരീക്ഷിച്ചുവെന്ന് കമ്പനി പറഞ്ഞു.
കമ്പനിയുടെ റിപ്പോര്‍ട്ട് പ്രകാരം മാര്‍ച്ചില്‍ എട്ട് ആരോഗ്യപ്രവര്‍ത്തകരില്‍ മരുന്ന് പരീക്ഷിച്ചു. ഇവരില്‍ കൊറോണക്കെതിരായ ആന്റി ബോഡി ഉണ്ടായെന്നും കമ്പനി ചൂണ്ടിക്കാട്ടി. മാര്‍ച്ചില്‍ നടന്ന ആദ്യഘട്ട പരീക്ഷണം വിജയകരമായതിനാല്‍ രണ്ടാം ഘട്ടത്തില്‍ 600 പേരില്‍ വാക്സിന് ഉടന്‍ പരീക്ഷിക്കും. ജൂലൈയോടെ മൂന്നാംഘട്ട പരീക്ഷണം നടത്തുമെന്നും അധികൃതര്‍ വ്യക്തമാക്കി.
ഈ മാസം തന്നെ വാക്സിന്റെ രണ്ടാംഘട്ട പരീക്ഷണം തുടങ്ങും. മൂന്നാം ഘട്ട പരീക്ഷണത്തിലും വാക്സിന് പ്രയോജനപ്പെടുമെന്ന് തെളിഞ്ഞാല്‍ 2021ഓടെ വ്യവസായിക അടിസ്ഥാനത്തില്‍ ഉല്പാദനം തുടങ്ങുമെന്നും കൂട്ടിച്ചേർത്തു.
Discussion about this post