സാങ്കേതിക വളരുന്നതിന് അനുസരിച്ച് കൂടുതല്‍ പുതിയ സാങ്കേതികതയിലേക്ക് നീങ്ങുന്നവരാണ് ഇന്നത്തെ സമൂഹത്തിലുള്ള കൂടുതല്‍ പേരും.ഈ ഇന്റര്‍നെറ്റ് ഉപയോഗം ഉണ്ടാക്കുന്ന ദോഷങ്ങളെക്കുറിച്ച് ആധികാരിക പഠനം വന്നിരിക്കുന്നു.സദാസമയവും ഇന്റര്‍നെറ്റ് ഉപയോഗിക്കുമ്പോള്‍ തങ്ങളുടെ ചുറ്റും നടക്കുന്ന പലതും ഇവര്‍ അറിയാതെ പോകുന്നുവെന്നാണ് പഠനം തയ്യാറാക്കിയ ഡോക്ടര്‍മാരും ഗവേഷകരും പറയുന്നത്.
മൊബൈലും ഇന്റര്‍നെറ്റും നിത്യവും ഉപയോഗിച്ച് നടക്കുന്നവര്‍ക്ക് മറ്റുള്ളവരെ അപേക്ഷിച്ച് മറവിരോഗം കൂടുതലായിരിക്കും. പല പ്രധാനകാര്യങ്ങളും മറന്നുപോകുകയോ ശ്രദ്ധിക്കാതെ പോകുകയോ ചെയ്യും. ഇന്റര്‍നെറ്റ് ഓര്മിപ്പിച്ചാല് മാത്രമേ താന്‍ എല്ലാം ഓര്ക്കുകയുള്ളൂവെന്ന സ്ഥിതിയിലേക്ക് ഇവര്‍ തള്ളപ്പെടുമ്പോള്‍ സത്യത്തില്‍ അത് സ്വാധീനിക്കുന്നത് അവരുടെ ഏകാഗ്രതയെയും ഓര്മശക്തിയെയുമാണെന്ന് പഠനം വ്യക്തമാക്കുന്നു. ചില സുപ്രധാന കാര്യങ്ങള്‍ സംസാരിച്ചിരിക്കുമ്പോള്‍ മനോരാജ്യം കാണുക, നെറ്റില്‍ കണ്ട മറ്റെന്തിനെയെങ്കിലും കുറിച്ച് ആലോചിച്ചിരിക്കുക എന്ന ഒരു അവസ്ഥയിലേക്ക് ഇത്തരം ആളുകള്‍ എത്തിച്ചേരുന്നു.
നെറ്റില്‍ കാണുന്ന കാര്യങ്ങളെക്കുറിച്ച് ഇവര്‍ ബോധവാന്മാരായിരിക്കുകയും ഡിജിറ്റലി വളരെ ഊര്‍ജസ്വലരായിരിക്കുകയും ചെയ്യും. എന്നാല്‍ കരിയറില്‍ നിരന്തരം ഇവര്‍ക്ക് പരാജയങ്ങള്‍ നേരിട്ടേക്കാം. ഇന്റര്‍നെറ്റ് ഉപയോഗിക്കാതെ മൊബൈല്‍ ഫോണ്‍ അമിതമായി ഉപയോഗിക്കുന്നവരുടെ അവസ്ഥയും സമാനമാണെന്ന് പഠനം നടത്തിയ ഡോക്ടര്‍മാര്‍ പറയുന്നു. കൂടുതല്‍ പഠനങ്ങള്‍ നടന്നിട്ടില്ലാത്ത ഒരു മേഖലയാണിതെന്നും സാങ്കേതികവിദ്യയുടെ വളര്‍ച്ച മാനസികാരോഗ്യത്തെ എത്രത്തോളം ബാധിക്കുമെന്നത് കൂടുതല്‍ പഠനവിധേയമാക്കുകയും കൂടുതല്‍ ബോധവത്കരണങ്ങള്‍ നടത്തുകയും ചെയ്യണമെന്ന് ഇവര്‍ വ്യക്തമാക്കുന്നു.
Discussion about this post