വളരെയേറെ വിവാദങ്ങൾ നിറഞ്ഞതായിരുന്നു എംജി ശ്രീകുമാറിന്റെയും ലേഖയുടെയും വിവാഹം. ഇതിന്റെ പേരിൽ മരിക്കുന്നതു വരെ ജ്യേഷ്ഠൻ എംജി രാധാകൃഷ്ണനുമായി ശ്രീകുമാർ അകൽച്ചയിലായിരുന്നുവെന്നാണ് പത്ര മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തത്.1988 -ൽ തൈക്കാട് ശ്രീ ധർമ്മ ശാസ്താ ക്ഷേത്രത്തിൽ വെച്ചായിരുന്നു ലേഖയുടെയും ശ്രീകുമാറിന്റെയും ആദ്യ കൂടിക്കാഴ്ച.
പിന്നീട് ഇരുവരും ലിവിങ് ടുഗെദർ റിലേഷനിൽ ആവുകയും ചെയ്തിരുന്നു. പിന്നീട് 2000 ത്തിൽ കൊല്ലൂർ മൂകാംബികയിൽ വെച്ചായിരുന്നു ഇരുവരും വിവാഹം കഴിച്ചത്. പിന്നീട് ലേഖയുടെ ഒപ്പമല്ലാതെ എംജി ശ്രീകുമാറിനെ പൊതു വേദികളിൽ കാണാൻ കഴിഞ്ഞിട്ടില്ല. ഇതിനോട് ശ്രീകുമാറിന്റെ പ്രതികരണം ഇങ്ങനെ, ” വർഷങ്ങൾക്ക് മുൻപ് ഞാൻ ലേഖക്കൊപ്പം നടക്കുമ്പോൾ എന്റെ സുഹൃത്തുക്കളടക്കം പ്രചരിപ്പിച്ചു എനിക്ക് ഭാര്യയെ പേടിയായതു കൊണ്ടാണ് ഇങ്ങനെ കൊണ്ട് നടക്കുന്നതെന്ന്. ഇതിനെ കുറിച്ച് എന്റെ ചേട്ടനും എന്നോട് ദേഷ്യപ്പെട്ടിട്ടുണ്ട്”.
പക്ഷെ കാലം മാറി. ഇപ്പോൾ 99 ശതമാനം സെലിബ്രിറ്റികളും തങ്ങളുടെ ഭാര്യമാരെ കൂടെ കൊണ്ട് നടക്കുന്നുണ്ട്. എനിക്ക് എന്റെ ഭാര്യയോട് അഗാധമായ സ്നേഹമാണ്. പോകുന്നിടത്ത് അവളില്ലെങ്കിൽ എനിക്ക് വിഷമം ആണ്. എന്റെ കാര്യങ്ങൾ നോക്കാനും എല്ലാം അറേഞ്ച് ചെയ്യാനും ഒരു മാനേജരെ കൊണ്ടുപോകുന്നതിനേക്കാൾ നല്ലതല്ലേ ഭാര്യയെ കൊണ്ട് പോകുന്നത്.” ഇതാണ് എംജി ശ്രീകുമാറിന്റെ ചോദ്യം.
Discussion about this post