കോഴിക്കോട്: ഡന്റല്‍ കോളേജ് തട്ടിപ്പ് കേസില്‍ നിന്ന് രക്ഷപ്പെടുന്നതിനായി ദേശീയ ഗെയിംസ് ഓര്‍ഗനൈസിംഗ് സെക്രട്ടറിയും ,മന്ത്രി കെ.എം മുനീറിന്റെ ബന്ധുവുമായ പി. എ ഹംസ കോടതിയില്‍ കെട്ടിവെച്ച 4.7 കോടി രൂപയുടെ സ്രോതസ്സിനെക്കുറിച്ച് ആദായവകുപ്പും ,കേന്ദ്ര സാമ്പത്തിക വകുപ്പും അന്വേഷിക്കണമെന്നാവശ്യപ്പെട്ട് യോവമോര്ച്ച രംഗത്ത്. യുവമോര്‍ച്ചസംസ്ഥാന ജനറല്‍ സെക്രട്ടറി അഡ്വ. കെ.പി. പ്രകാശ് ബാബുവാണ് അന്വേഷണമാവശ്യപ്പെട്ടത്.
കണ്ണൂര്‍ സ്വദേശിയും ബിസിനസുകാരനുമായ ഷബീര്‍ അബ്ദുള്‍ ഖാദറില്‍ നിന്നും ഡന്റല്‍ കോളജ് തുടങ്ങാമെന്ന വ്യവസ്ഥയില്‍ 9 കോടി രൂപ തട്ടിയെടുത്തതയാണ് ആരോപണം. ഈ കേസുമായി ബന്ധപ്പെട്ട് സുപ്രീംകോടതിയുടെ വാറന്റ് നിലനില്‍ക്കെയാണ് അറസ്റ്റില്‍ നിന്നൊഴിവാകുന്നതിനായി ഹംസ 4.7 കോടി രൂപ കോടതിയില്‍ കെട്ടിവെച്ചത്.
അതേസമയം ഇക്കാലമത്രയും സാമ്പത്തിക പരാധീനത പറഞ്ഞുകൊണ്ട് പണം തിരികെ കൊടുക്കാതിരുന്ന ഹംസ സുപ്രീം കോടതി വാറന്റ് നില നില്‍ക്കെ പണം അടച്ചത് ദുരൂഹമാണെന്നാണ് യുവമോര്‍ച്ചയുടെ ആരോപണം.
ഹംസയുടെ നേതൃത്വത്തില്‍ നടന്ന മുഴുവന്‍ തട്ടിപ്പുകളെ കുറിച്ചും ഒളിമ്പിക് അസോസിയേഷന് ഭാരവാഹിയെന്ന നിലയില്‍ നടത്തിയ മുഴുവന്‍ ഇടപാടുകളെ കുറിച്ചും സമഗ്ര അന്വേഷണം നടത്തണം. കോടതിയില്‍ കെട്ടിവെച്ച പണത്തിന്റെ സ്രോതസ്സ് അന്വേഷണ വിധേയമാക്കണമെന്ന് ആവശ്യപ്പെട്ട് കേന്ദ്ര ഏജന്‍സികള്‍ക്ക് പരാതി നല്‍കുമെന്നും യുവമോര്‍ച്ച അറിയിച്ചു
Discussion about this post