കൊൽക്കത്ത: പശ്ചിമ ബംഗാളിൽ നിന്നുള്ള ബിജെപി എം പി ലോക്കറ്റ് ചാറ്റർജിക്ക് കൊവിഡ് 19 രോഗബാധ സ്ഥിരീകരിച്ചു. ഒരാഴ്ചയായി താൻ വീട്ടിൽ ഐസൊലേഷനിൽ കഴിയുകയാണെന്നും നേരിയ പനിയല്ലാതെ കാര്യമായ ബുദ്ധിമുട്ടുകൾ ഒന്നും തന്നെയില്ലെന്നും അവർ അറിയിച്ചു.
അഭിനയം വിട്ട് രാഷ്ട്രീയത്തിൽ പ്രവേശിച്ച ലോക്കറ്റ് ചറ്റർജി പശ്ചിമ ബംഗാളിലെ ഹൂഗ്ലിയിൽ നിന്നുള്ള ബിജെപിയുടെ ലോക്സഭാംഗമാണ്.
അതേസമയം പശ്ചിമ ബംഗാളിൽ കൊവിഡ് ബാധ നിയന്ത്രണാതീതമായി വ്യാപിക്കുകയാണ്. സംസ്ഥാനത്തെ ആകെ രോഗബാധിതരുടെ എണ്ണം 6000 പിന്നിട്ടു. 700 പേർ ഇവിടെ രോഗം ബാധിച്ച് മരണത്തിനു കീഴടങ്ങി.
Discussion about this post