അയോധ്യയിലെ രാമക്ഷേത്ര നിര്‍മ്മാണത്തിന് ശിലപാകിയ ഇന്ന് പുതിയ ഇന്ത്യയുടെ തുടക്കമെന്ന് ആര്‍എസ്എസ് അധ്യക്ഷന്‍ മോഹന്‍ ഭാഗവത്.. എല്ലാവരേയും ഒപ്പം കൊണ്ടുപോകുമെന്ന് ഞങ്ങള്‍ വിശ്വസിക്കുന്നു. ഇന്ന് ഒരു പുതിയ ഇന്ത്യയുടെ പുതിയ തുടക്കമാണ്,’ അയോദ്ധ്യയില്‍ രാമ ക്ഷേത്രത്തിന്റെ ശിലാ സ്ഥാപന ചടങ്ങില്‍ പങ്കെടുത്ത് മോഹന്‍ ഭഗവത് പറഞ്ഞു.
രാമ ക്ഷേത്രം പണിയാന്‍ 20-30 വര്‍ഷമെടുക്കുമെന്ന് ആര്.എസ്.എസിന് അറിയാമായിരുനെന്നും മൂന്ന് പതിറ്റാണ്ടിനുശേഷം സ്വപ്നം സാക്ഷാത്കരിക്കപ്പെട്ടു. നമ്മുടെ രാജ്യം ‘വാസുദൈവ കുട്ടുമ്പകം’ എന്നതില്‍ വിശ്വസിക്കുന്നു, ലോകം നമ്മുടെ അതിഥിയാണ്. നമ്മുടെ ഈ സ്വഭാവം കൊണ്ട് എല്ലാ പ്രശ്നങ്ങള്‍ക്കും പരിഹാരം കാണാന്‍ കഴിയുമെന്നും മോഹന്‍ ഭാഗവത് പറഞ്ഞു.
Discussion about this post