സാൻഫ്രാൻസിസ്കോ : 200 ബില്യൺ യു.എസ് ഡോളറിലധികം ആസ്തിയുള്ള ലോകത്തിലെ ആദ്യത്തെ വ്യക്തിയായി ആമസോൺ സ്ഥാപകനായ ജെഫ് ബെസോസ്. ഫോബ്സും ബ്ലൂംബെർഗ് ബില്ല്യനിയേഴ്സ് ഇൻഡക്സും പുറത്തു വിട്ട ലോകത്തിലേറ്റവും ധനികരായവരുടെ പട്ടികയിലാണ് ആമസോൺ സി.ഇ.ഒ ആയ ജെഫ് ബെസോസിന്റെ സമ്പാദ്യം 20 ബില്യൺ യുഎസ് ഡോളറിലധികമാണെന്ന് സൂചിപ്പിച്ചിട്ടുള്ളത്.പട്ടികയിൽ ഒന്നാം സ്ഥാനത്തുള്ളത് ജെഫ് തന്നെയാണ്.
ബുധനാഴ്ച ആമസോണിന്റെ ഓഹരികൾ രണ്ട് ശതമാനം ഉയർന്നപ്പോൾ ജെഫ് ബെസോസിന്റെ സമ്പാദ്യത്തിൽ 4.9 ബില്യൺ ഡോളറിന്റെ വർധനവാണുണ്ടായത്. ഇതോടെ ലോകത്ത് 200 ബില്യൺ ഡോളർ സമ്പാദിക്കുന്ന ആദ്യത്തെ വ്യക്തിയായി അദ്ദേഹം മാറി.ആമസോൺ കൂടാതെ എയ്റോസ്പേസ് കമ്പനിയായ ബ്ലൂ ഒറിജിൻ, വാഷിംഗ്ടൺ പോസ്റ്റ്, എന്നിവയും ജെഫിന്റേതാണ്.ലോകത്തെ ധനികരുടെ പട്ടികയിൽ 116.1 ബില്യൺ ഡോളർ സമ്പാദ്യവുമായി മൈക്രോസോഫ്റ്റ് സ്ഥാപകനായ ബിൽ ഗേറ്റ്സാണ് രണ്ടാം സ്ഥാനത്തുള്ളത്.
Discussion about this post