ന്യൂഡൽഹി: മൂന്നു വയസ്സ് പ്രായമുള്ളപ്പോൾ താൻ പീഡനത്തിനിരയായിട്ടുണ്ടെന്ന് ബോളിവുഡ് താരം ഫാത്തിമ സന ഷെയ്ഖ്. പിങ്ക് വില്ല.കോമിന് നൽകിയ അഭിമുഖത്തിൽ സമൂഹത്തിൽ നിലനിൽക്കുന്ന ലിംഗ വിവേചനത്തെ കുറിച്ച് സംസാരിക്കവെയാണ് തനിക്കുണ്ടായ ദുരനുഭവം നടി തുറന്നു പറഞ്ഞത്.
അമീർ ഖാന്റെ ദംഗൽ സിനിമയിലൂടെ പ്രശസ്തി നേടിയ നടിയാണ് ഫാത്തിമ സന ഷെയ്ഖ്.മൂന്നു വയസ്സുള്ളപ്പോഴാണ് താൻ പീഡിപ്പിക്കപ്പെടുന്നതെന്നും ലൈംഗിക അതിക്രമത്തെ ഒരു കളങ്കമായി കരുതുന്നതിനാൽ പല സ്ത്രീകളും ഇക്കാര്യം തുറന്നു പറയാൻ മടിക്കാറുണ്ടെന്നും നടി പറഞ്ഞു. കരിയറിന്റെ തുടക്കത്തിൽ നേരിടേണ്ടി വന്ന കാസ്റ്റിംഗ് കൗച്ചിനെ കുറിച്ചും താരം അഭിമുഖത്തിൽ സംസാരിച്ചിരുന്നു.
“ലൈംഗികബന്ധത്തിലൂടെ മാത്രമേ സിനിമയിൽ അഭിനയിക്കാനുള്ള അവസരം ലഭിക്കുകയുള്ളുവെന്ന് പറയുന്ന നിരവധി പേരെ ഞാൻ കണ്ടിട്ടുണ്ട്. ഞാൻ അതനുഭവിക്കുകയും ചെയ്തിട്ടുണ്ട്. ഒരു സിനിമയിൽ അഭിനയിച്ചു കൊണ്ടിരിക്കെ, മറ്റൊരാൾക്കു വേണ്ടിയെന്നെ സിനിമയിൽ നിന്നുമൊഴിവാക്കിയ സാഹചര്യം വരെയുണ്ടായി” – ഫാത്തിമ സന കൂട്ടിച്ചേർത്തു. അനുരാഗ് ബസുവിന്റെ ലൂഡോയാണ് ഫാത്തിമയുടെ റിലീസിനൊരുങ്ങുന്ന പുതിയ ചിത്രം.
Discussion about this post