അലിഗഢ്: പാകിസ്ഥാനിൽ ക്ഷേത്രം തകർത്ത സംഭവത്തിൽ പ്രതിഷേധവുമായി ബജ്രംഗ് ദൾ. ‘പാകിസ്ഥാൻ തുലയട്ടെ‘ എന്ന മുദ്രാവാക്യവുമായി പ്രതിഷേധിച്ച ബജ്രംഗ് ദൾ പ്രവർത്തകർ പ്രതിഷേധ സൂചകമായി പാകിസ്ഥാൻ പതാക നടുറോഡിൽ പതിപ്പിച്ചു. ആളുകൾ നടന്നു പോകുന്ന സീബ്രാ ക്രോസിംഗിലാണ് ബജ്രംഗ് ദൾ പ്രവർത്തകർ പാക് പതാക പതിപ്പിച്ചത്.
കഴിഞ്ഞ ഡിസംബർ മുപ്പതിന് പാകിസ്ഥാനിലെ ഖൈബർ പഖ്തൂൺക്വയിൽ ആൾക്കൊട്ടം മുസ്ലീം പുരോഹിതന്റെ നേതൃത്വത്തിൽ ക്ഷേത്രം തകർത്തത് ലോകവ്യാപകമായി പ്രതിഷേധത്തിനിടയാക്കിയിരുന്നു. സംഭവത്തിൽ വിശ്വ ഹിന്ദു പരിഷത്ത് ഉൾപ്പെടെയുള്ള സംഘടനകൾ നേരത്തെ പ്രതിഷേധിച്ചിരുന്നു.
ക്ഷേത്രം തകർത്ത സംഭവത്തിൽ ജനുവരി ഒന്നാം തീയതി തന്നെ ഇന്ത്യ നയതന്ത്ര തലത്തിൽ പാകിസ്ഥാനെ പ്രതിഷേധം അറിയിച്ചിരുന്നു. പാകിസ്ഥാനിലെ മനുഷ്യാവകാശ പ്രവർത്തകരും അന്താരാഷ്ട്ര ന്യൂനപക്ഷാവകാശ സംഘടനകളും സംഭവത്തിൽ പ്രതിഷേധിച്ചിരുന്നു.
#WATCH | Bajrang Dal supporters in Aligarh, protest the demolition of Hindu temples in Pakistan by raising slogans and pasting Pakistani flags on the road as a mark of disrespect pic.twitter.com/RRDt4Q95fP
— ANI UP/Uttarakhand (@ANINewsUP) January 3, 2021
Discussion about this post