തിരുവനന്തപുരം: ചലച്ചിത്ര അക്കാദമിയില്‍ ഇടതുപക്ഷ അനുഭാവമുള്ളവരെ സ്ഥിരപ്പെടുത്തണമെന്നാവശ്യപ്പെട്ടു മന്ത്രി എ.കെ. ബാലന് അക്കാദമി ചെയര്‍മാനും സംവിധായകനുമായ കമല്‍ കത്തു നല്കിയ സംഭവത്തില്‍ രൂക്ഷ വിമര്‍ശനവുമായി കോണ്‍ഗ്രസ് എംഎല്‍എ കെ.എസ്. ശബരീനാഥന്.
മന്ത്രിക്ക് സ്ഥിരനിയമനം ശിപാര്‍ശ ചെയ്ത് കമല്‍ എഴുതിയ ഫയലിലെ വാക്കുകള്‍ നമ്മള് ശ്രദ്ധിക്കണമെന്നും പിഎസ് സി ജോലി കിട്ടാതെ യുവാക്കള്‍ ആത്മഹത്യ ചെയ്യുമ്പോള്‍ ഭരണകര്‍ത്താക്കളെ പ്രീതിപ്പെടുത്തുവാന്‍ വേണ്ടി ഏതറ്റം വരെയും താഴുന്ന ഈ മോഡല്‍ സാംസ്കാരിക നായകര്‍ കേരളത്തിന് അപമാനമാണെന്നും ശബരീനാഥന് പരിഹസിച്ചു.
Discussion about this post