മലപ്പുറം: എംഎസ്എഫ് പ്രവര്‍ത്തകര്‍ സിപിഎമ്മിന്റെ സമരവേദിയിലേയ്ക്ക് ഓടിക്കയറി. . തുടര്‍ന്നുണ്ടായ സംഘര്‍ഷത്തില്‍ നിരവധി പേര്‍ക്ക് പരിക്കേറ്റു.
അനധികൃത നിയമനങ്ങളില്‍ പ്രതിഷേധിച്ച് എംഎസ്എഫ് പ്രവര്‍ത്തകര്‍ മലപ്പുറം കളക്ട്രേറ്റിലേയ്ക്ക് നടത്തിയ മാര്‍ച്ചിലാണ് സംഘര്‍ഷത്തിന് തുടക്കം കുറിച്ചത്. പ്രവര്‍ത്തകര്‍ ബാരിക്കേഡ് ചാടിക്കടക്കാന്‍ ശ്രമിച്ചതോടെ പൊലീസ് ലാത്തി വീശുകയായിരുന്നു.
സംഘര്‍ഷത്തില്‍ ഏഴ് എംഎസ് എഫ് പ്രവര്‍ത്തകര്‍ക്കും ഒരു പൊലീസുകാരനും പരിക്കേറ്റു. സംഘര്‍ഷത്തില്‍ ഒരു മാദ്ധ്യമപ്രവര്‍ത്തകന്റെ തലയ്ക്ക് പരിക്കേറ്റു. വി.പി സാനുവിന് നേരെ കല്ലേറുണ്ടായെന്നാണ് സി പി എം നേതാക്കള്‍ ആരോപിക്കുന്നത്. എന്നാല്‍ ഇത് കളള പ്രചാരണമെന്ന് മുസ്ലീം ലീഗ് നേതാക്കള്‍ പ്രതികരിച്ചു.
ചിതറി ഓടിയ എംഎസ്എഫ് പ്രവര്‍ത്തകര്‍ സമീപത്തെ സിപിഎമ്മിന്റെ കര്‍ഷക സമര ഐക്യദാര്‍ഢ്യ വേദിയിലേക്ക് കയറാന്‍ ശ്രമിച്ചത് വീണ്ടും സംഘര്‍ഷത്തിനിടയാക്കി. എസ്എഫ്ഐ അഖിലേന്ത്യാ പ്രസിഡന്റ് വി.പി സാനു പ്രസംഗിക്കുന്നതിനിടെയായിരുന്നു സംഭവം. പിന്നാലെ സിപിഎം-എംഎസ് എഫ് പ്രവര്‍ത്തകര്‍ തമ്മില്‍ സംഘര്‍ഷമുണ്ടായി.
Discussion about this post