ഡൽഹി: പുതുച്ചേരിയിൽ കോൺഗ്രസിനെ തകർത്ത് ബിജെപി അധികാരത്തിലെത്തുമെന്ന് തെരഞ്ഞെടുപ്പ് സർവേ ഫലം. മുൻ പുതുച്ചേരി മുഖ്യമന്ത്രി എൻ രംഗസ്വാമിയുടെ എൻആർ കോൺഗ്രസ് ബിജെപി സഖ്യത്തോടൊപ്പം ചേർന്നാൽ 30ൽ 28 സീറ്റുകളിലും വിജയം ഉറപ്പാണെന്നാണ് സർവ്വെയിൽ കണ്ടെത്തിയത്.
കോൺഗ്രസ്-ഡിഎംകെ സഖ്യവും എൽഡിഎഫും ഓരോ സീറ്റുകളിൽ ഒതുങ്ങും. എൻആർ കോൺഗ്രസ് ഒറ്റയ്ക്ക് മത്സരിച്ചാൽ ബിജെപി സഖ്യം 23 സീറ്റുകൾ നേടും. 3 സീറ്റുകൾ കോൺഗ്രസ് സഖ്യവും ഒരു സീറ്റ് എൽഡിഎഫും സ്വന്തമാക്കുമെന്നും സർവേ ഫലത്തിൽ പറയുന്നു.
ബംഗളൂരു കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്ന റെനൈസൻസ് ഫൗണ്ടേഷൻ എന്ന മാർക്കറ്റ് റിസർച്ച് ഏജൻസി നടത്തിയ അഭിപ്രായ വോട്ടെടുപ്പിന്റെ ഫലങ്ങളാണ് പുറത്തുവന്നിരിക്കുന്നത്. പുതുച്ചേരിയിലെ 30 മണ്ഡലങ്ങളിലും സന്ദർശനം നടത്തിയ ശേഷമാണ് അഭിപ്രായ വോട്ടെടുപ്പ് നടത്തിയത്. ജനങ്ങളുടെ പ്രതികരണങ്ങൾ ബിജെപി-എഐഡിഎംകെ സഖ്യത്തിന് അനുകൂലമാണെന്നാണ് പുറത്തു വരുന്ന എല്ലാ ഫലങ്ങളും വ്യക്തമാക്കുന്നത്.
Discussion about this post