കൊൽക്കത്ത : തൃണമൂൽ കോൺഗ്രസിനെ ഞെട്ടിച്ച് അഞ്ച് സിറ്റിംഗ് എം.എൽ.എമാർ ബിജെപിയിൽ ചേർന്നു. ഹബീബ് പൂരിലെ പാർട്ടി സ്ഥാനാർത്ഥിയായി പ്രഖ്യാപിച്ച സരള മുർമുവും ബിജെപിയിൽ ചേർന്നത് പാർട്ടി നേതൃത്വത്തെ ഞെട്ടിച്ചിട്ടുണ്ട്. എം.എൽ.എമാരായ സോണാലി ഗുഹ, ദീപേന്ദു ബിശ്വാസ്, രബീന്ദ്രനാഥ് ഭട്ടാചാര്യ, ശീതൾ കുമാർ സർദാർ, ജതു ലാഹിരി എന്നിവരാണ് ബിജെപിയിൽ ചേർന്നത്.
പാർട്ടി സംസ്ഥാന അദ്ധ്യക്ഷൻ ദിലീപ് ഘോഷിന്റെ സാന്നിദ്ധ്യത്തിലാണ് എം.എൽ.എമാർ ബിജെപിയിൽ ചേർന്നത്. ഉപാദ്ധ്യക്ഷൻ മുകുൾ റോയ്, പ്രമുഖ നേതാവ് സുവേന്ദു അധികാരി എന്നിവരും പ്രഖ്യാപന ചടങ്ങിൽ പങ്കെടുത്തു.
മമത ബാനർജിയെ അങ്കലാപ്പിലാക്കി നിരവധി തൃണമൂൽ നേതാക്കളാണ് കഴിഞ്ഞ കുറച്ചു ദിവസങ്ങളായി ബിജെപിയിൽ ചേർന്നത്. മമതയുടെ വലം കയ്യായിരുന്ന സുവേന്ദു അധികാരി, പ്രമുഖ നേതാവും മുൻ കേന്ദ്രമന്ത്രിയുമായിരുന്ന ദിനേഷ് ത്രിവേദി തുടങ്ങിയവർ നേരത്തെ ബിജെപിയിൽ ചേർന്നിരുന്നു. നന്ദിഗ്രാമിൽ മമതയെ നേരിടുന്നത് ബിജെപി ടിക്കറ്റിൽ സുവേന്ദു അധികാരിയാണ്.
Discussion about this post