ഡൽഹി: കഴക്കൂട്ടത്ത് ശോഭ സുരേന്ദ്രൻ മികച്ച സ്ഥാനാർത്ഥിയെന്ന് കേന്ദ്ര മന്ത്രി വി മുരളീധരൻ. മണ്ഡലത്തിൽ മികച്ച വിജയം നേടാൻ ശോഭയ്ക്ക് സാധിക്കുമെന്നും അദ്ദേഹം പറഞ്ഞു.
ബിജെപി കേന്ദ്ര നേതൃത്വമാണ് സംസ്ഥാനത്തെ 140 മണ്ഡലങ്ങളിലെയും സ്ഥാനാർത്ഥികളെ പ്രഖ്യാപിച്ചത്. ശോഭാ സുരേന്ദ്രനെ നിയസഭയിലെത്തിക്കാൻ പാർട്ടി അതിന്റെ മുഴുവൻ കഴിവും വിനിയോഗിക്കുമെന്നും കേന്ദ്ര മന്ത്രി പറഞ്ഞു.
കഴക്കൂട്ടത്ത് ഞാന്‍ കഴിഞ്ഞ തവണ ഏഴായിരം വോട്ടിനാണ് പരാജയപ്പെട്ടത്. അതുകൊണ്ട് തന്നെ ആ ഏഴായിരം വോട്ടിന്റെ വിടവ് നികത്തി വിജയിക്കാന്‍ കഴിയുന്ന ഒരു സ്ഥാനാര്‍ഥി വരണമെന്നാണ് ഞാനുള്‍പ്പടെയുള്ളവരുടെ ആഗ്രഹം. ശോഭാ സുരേന്ദ്രന് അതിന് അനുയോജ്യമായ സ്ഥാനാര്‍ഥിയാണ്. താൻ അവരെ വിളിച്ച് എല്ലാ ആശംസകളും നേര്‍ന്നുവെന്നും വി മുരളീധരൻ പറഞ്ഞു.
Discussion about this post