കോട്ടയം: ശബരിമല വിഷയത്തിൽ ഭക്തർക്ക് ഇടത് മുന്നണിയെ വിശ്വാസമില്ലെന്ന് എൻഎസ്എസ് ജനറൽ സെക്രട്ടറി ജി. സുകുമാരൻ നായർ. ശബരിമല വിഷയത്തിൽ സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രനെ ന്യായീകരിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ നടത്തിയ പ്രസ്താവന എൻ എസ് എസിന് എതിരാണെന്ന് അദ്ദേഹം പറഞ്ഞു.
വിശ്വാസ സംരക്ഷണത്തിന്റെ കാര്യത്തിൽ സിപിഎമ്മും സിപിഐയും രണ്ടു തട്ടിലാണ്. വ്യക്തവും സത്യസന്ധവുമായ നിലപാട് ഇരുപാർട്ടികൾക്കുമില്ലെന്നും സുകുമാരൻ നായർ പറഞ്ഞു.
വിശ്വാസികൾക്ക് അനുകൂലമായ ഒരു നിലപാടും ഇന്നേവരെ സംസ്ഥാന സർക്കാർ സ്വീകരിച്ചിട്ടില്ല. ഇതു തന്നെയാണ് വിശ്വാസികൾക്ക് ഇവരോടുള്ള അവിശ്വാസത്തിന്റെ കാരണമെന്നും ജി. സുകുമാരൻ നായർ വ്യക്തമാക്കി.
ശബരിമല വിഷയത്തില്‍ ഭക്തരെ അപമാനിക്കുന്ന പിണറായി സര്‍ക്കാരിനെതിരെ എൻ എസ് എസ് സെക്രട്ടറിയേറ്റിലേക്ക് നാമജപ യാത്ര നടത്തിയിരുന്നു. ശബരിമല ഭക്തരെയും എന്‍എസ്എസിനെയും അപമാനിച്ച സർക്കാർ നയങ്ങളോടുള്ള പ്രതിഷേധമായിരുന്നു നാമജപ യാത്ര.
Discussion about this post