മുംബൈ: രാജ്യത്ത് കോവിഡ് വ്യാപനം രൂക്ഷമായതോടെ ട്വന്റി20 ലോകകപ്പിന്റെ വേദി മാറ്റാന്‍ സാധ്യത. നിലവില്‍ ഇന്ത്യയിലാണ് ലോകകപ്പ് നടത്താന്‍ നിശ്ചയിച്ചിരുന്നത്. എന്നാല്‍ കോവിഡ് കേസുകള്‍ കുതിച്ചുയരുന്ന സാഹചര്യത്തില്‍ വേദി മാറ്റുന്ന കാര്യം ഐസിസി പരിഗണിക്കുന്നുവെന്നാണ് റിപ്പോര്‍ട്ട്.
ഇന്ത്യക്ക് ആതിഥേയ പദവി നല്കി യു.എ.ഇ ലോകകപ്പ് വേദിയാക്കാനും ആലോചനയുണ്ട്. ജൂണില്‍ നടക്കുന്ന ഐസിസി യോഗത്തിലാകും ഇക്കാര്യത്തില്‍ അന്തിമ തീരുമാനമെടുക്കുക. ഈ വര്‍ഷം ഒക്ടോബര്‍-നവംബര്‍ മാസങ്ങളിലായാണ് ലോകകപ്പ് മത്സരങ്ങള്‍ നിശ്ചയിച്ചിരുന്നത്. കോവിഡ് വ്യാപന ഭീതിയില്‍ ഐപിഎല്‍ മത്സരങ്ങള്‍ റദ്ദാക്കിയിരിക്കുകയാണ്.
നിലവില്‍ കോവിഡിന്റെ രണ്ടാം തരംഗമാണ് രാജ്യത്ത് രൂക്ഷമായി വ്യാപിക്കുകയാണ്. നിലവിലുള്ള രോഗവ്യാപനത്തില്‍ അയവുണ്ടായില്ലെങ്കില്‍ ലോകകപ്പ് മാറ്റിവെച്ചേക്കും. ലോകകപ്പ് നടക്കാനിരിക്കുന്ന ഒക്ടോബര്‍-നവംബര്‍ മാസങ്ങളില്‍ കോവിഡിന്റെ മൂന്നാം തരംഗം ഉണ്ടായേക്കാമെന്ന ഭീതി നിലനില്‍ക്കുന്നതിനാലാണ് വേദിമാറ്റം സംബന്ധിച്ച ചര്‍ച്ചകള്‍ ആരംഭിച്ചത്.
Discussion about this post