തിരുവനന്തപുരം: കൊവിഡിനെ ഭയക്കാതെയുള്ള ധീരതയിൽ രണ്ട് വയസ്സുകാരിയുടെ ജീവൻ രക്ഷിച്ച യുവമോർച്ച പ്രവർത്തകൻ അനതുവിനെ അഭിനന്ദിച്ച് ബിജെപി സംസ്ഥന അധ്യക്ഷൻ കെ സുരേന്ദ്രൻ. ‘അഭിനന്ദനങ്ങൾ അനന്തു‘ എന്ന അടിക്കുറിപ്പോടെ മാതൃഭൂമിയിൽ വന്ന വാർത്ത ഫേസ്ബുക്കിൽ പങ്കു വെച്ചിരിക്കുകയാണ് കെ സുരേന്ദ്രൻ.
https://www.facebook.com/KSurendranOfficial/photos/a.640026446081995/4013091235442149
കല്ലറ സ്വദേശികളായ അനിൽ കുമാർ -പ്രിയ ദമ്പതികളുടെ മകളായ രണ്ട് വയസ്സുകാരി വിസ്മയയുടെ ജീവനാണ് അനന്തു രക്ഷിച്ചത്. പനി കൂടി ശ്വാസം മുട്ടിപ്പിടഞ്ഞ കുഞ്ഞിനെയും എടുത്ത് എന്തു ചെയ്യണമെന്നറിയാതെ നിലവിളിച്ച പ്രിയയുടെ കൈയ്യിൽ നിന്നും കുഞ്ഞിനെ വാങ്ങി അനന്തു ഓടിയ ഓട്ടം ചെന്നു നിന്നത കല്ലറ പഞ്ചായത്ത് പ്രാഥമികാരോഗ്യ കേന്ദ്രത്തിലായിരുന്നു. അവിടെ നിന്നും പ്രാഥമിക ശുശ്രൂഷ നൽകിയ ശേഷം ഉടൻ തന്നെ കുഞ്ഞിനെ തൊള്ളകത്തെ സ്വകാര്യ ആശുപത്രിയിൽ എത്തിക്കുകയായിരുന്നു.
മീൻ വാങ്ങാൻ പോയപ്പോൾ കേട്ട പ്രിയയുടെയും വല്ല്യമ്മയുടെയും വിലാപമാണ് അനന്തുവിനെ കർമ്മോത്സുകനാക്കിയത്. കല്ലറ മ്യാലില്പുത്തൻപുര കനകാംബരൻ- ലീല ദമ്പതികളുടെ മകനായ അനന്തു യുവമോർച്ച കല്ലറ പഞ്ചായത്ത് ജനറൽ സെക്രട്ടറിയാണ്.
Discussion about this post