വ്യത്യസ്ത രാഷ്ട്രീയ നിലപാട് വെച്ച് പുലർത്തുകയും പാർട്ടിയെ ചൊടിപ്പിക്കുന്ന തരത്തിൽ വാർത്ത നൽകുകയും ചെയ്തതിന് സിപിഎമ്മിൽ നിന്നും സൈബർ ആക്രമണങ്ങളും അപവാദങ്ങളും ഏൽക്കേണ്ടി വന്ന പത്രപ്രവർത്തക വിനിത വേണുവിന് ഐക്യദാർഢ്യം പ്രഖ്യാപിച്ച് മാധ്യമപ്രവർത്തകൻ രെജി കുമാറിന്റെ കുറിപ്പ്.
നമ്പർ വൺ ഖേരളത്തിൽ നടക്കുന്നതാണിത് എന്ന് വിശ്വസിക്കാൻ പലർക്കും കഴിഞ്ഞെന്നുവരില്ല. പക്ഷേ, ഇത്തരം നൂറുനൂറു സംഭവങ്ങൾ നിത്യേന ഇവിടെ അരങ്ങേറുന്നുണ്ട്. ആരും മിണ്ടുന്നില്ലെന്ന് രെജി കുമാർ എഴുതുന്നു. ‘എതിർരാഷ്ട്രീയ വിശ്വാസിയായ ഒരാൾക്കു മേൽ സ്ത്രീപീഡനവും അനാശാസ്യവും സിപിഎം എങ്ങനെയാണ് കെട്ടിവയ്ക്കുന്നത് എന്നതിൻ്റെ നേർസാക്ഷ്യമാണ് ആ വാർത്ത. വായിച്ച് പുളകം കൊള്ളുക.‘ എന്ന് പറഞ്ഞ്, സംഭവവുമായി ബന്ധപ്പെട്ട് ദേശാഭിമായിൽ വന്ന വാർത്തയും അദ്ദേഹം പങ്ക് വെക്കുന്നു.
നമുക്ക് പലസ്തീനേം ലക്ഷദ്വീപിനേം ഷേവ് ചെയ്യാൻ പോകാം. അവിടത്തെ സ്ത്രീകളെയും കുഞ്ഞുങ്ങളെയും ഓർത്ത് പോസ്റ്റിടാം.
“സ്ത്രീപീഡകൻ” എന്നു മുദ്രയടിച്ച് തമിഴൻ വൈരമുത്തുവിനെതിരേ പ്രമേയം പാസാക്കുകയും കൂട്ട ഒപ്പിടുകയും അലറിക്കൂവുകയും, ഒടുവിൽ പുരസ്കാരം പിടിച്ചുവാങ്ങി അറബിക്കടലിൽ എറിഞ്ഞ് വിജയനൃത്തം ചവിട്ടുകയും ചെയ്ത മലയാള വനിതാ ശിങ്കിണികൾ എവിടേ എന്നു ചോദിക്കുന്നില്ല. അവർ വടക്കും പടിഞ്ഞാറുമൊക്കെ നടക്കുന്നതല്ലേ കാണൂവെന്നും അദ്ദേഹം ചോദിക്കുന്നു.
ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണ്ണ രൂപം: വിനിത വേണു എന്ന പത്രപ്രവർത്തകയായ ഈ പെൺകുട്ടി ഒരു കഥ പറഞ്ഞിട്ടുണ്ട്. കണ്ണീരോടെയും നടുക്കത്തോടെയും മാത്രമേ അതു വായിച്ചുതീർക്കാനാവൂ.
നമ്പർ വൺ ഖേരളത്തിൽ നടക്കുന്നതാണിത് എന്ന് വിശ്വസിക്കാൻ പലർക്കും കഴിഞ്ഞെന്നുവരില്ല. പക്ഷേ, ഇത്തരം നൂറുനൂറു സംഭവങ്ങൾ നിത്യേന ഇവിടെ അരങ്ങേറുന്നുണ്ട്. ആരും മിണ്ടുന്നില്ലെന്നുമാത്രം.
വിനിത പറഞ്ഞ കഥയും, അതിനെ മറ്റൊരു കഥയാക്കിയ ‘ദേശാഭിമാനി’ വാർത്തയും കമൻ്റ് ബോക്സിൽ ഇടുന്നുണ്ട്. എതിർരാഷ്ട്രീയ വിശ്വാസിയായ ഒരാൾക്കു മേൽ സ്ത്രീപീഡനവും അനാശാസ്യവും സിപിഎം എങ്ങനെയാണ് കെട്ടിവയ്ക്കുന്നത് എന്നതിൻ്റെ നേർസാക്ഷ്യമാണ് ആ വാർത്ത. വായിച്ച് പുളകം കൊള്ളുക.
എന്നിട്ട് നമുക്ക് പലസ്തീനേം ലക്ഷദ്വീപിനേം ഷേവ് ചെയ്യാൻ പോകാം. അവിടത്തെ സ്ത്രീകളെയും കുഞ്ഞുങ്ങളെയും ഓർത്ത് പോസ്റ്റിടാം.
“സ്ത്രീപീഡകൻ” എന്നു മുദ്രയടിച്ച് തമിഴൻ വൈരമുത്തുവിനെതിരേ പ്രമേയം പാസാക്കുകയും കൂട്ടഒപ്പിടുകയും അലറിക്കൂവുകയും, ഒടുവിൽ പുരസ്കാരം പിടിച്ചുവാങ്ങി അറബിക്കടലിൽ എറിഞ്ഞ് വിജയനൃത്തം ചവിട്ടുകയും ചെയ്ത മലയാള വനിതാ ശിങ്കിണികൾ എവിടേ എന്നു ചോദിക്കുന്നില്ല. അല്ലെങ്കിലും അവരങ്ങനെയാണല്ലോ. അവർ വടക്കും പടിഞ്ഞാറുമൊക്കെ നടക്കുന്നതല്ലേ കാണൂ.
https://www.facebook.com/vrejikumar/posts/4065484196869216
കണ്ണൂരിലെ സിപിഎം ഭീകരതയുടെ ക്രൂരമുഖം വെളിപ്പെടുത്തി മാധ്യമപ്രവർത്തക വിനിത വേണു കഴിഞ്ഞ ദിവസം ഇട്ട ഫേസ്ബുക്ക് പോസ്റ്റ് ചർച്ചയായിരുന്നു. തന്റെ ഭർത്താവിന് നേരെയുണ്ടായ സദാരാച ആക്രമണണവും തുടർന്നുണ്ടായ സംഭവങ്ങളുമായിരുന്നു മാദ്ധ്യമ പ്രവർത്തകയുടെ ഫേസ്ബുക്ക് പോസ്റ്റിന്റെ ഉള്ളടക്കം.
Discussion about this post