ഡല്‍ഹി: ആരാധനാലയത്തിനുള്ളില്‍ വച്ച് പന്ത്രണ്ട് കാരി പീഡനത്തിനിരയായതായി പരാതി. വടക്കുകിഴക്കന്‍ ഡല്‍ഹിയിലെ മുസ്ലീം പള്ളിയില്‍ വച്ചാണ് പെണ്‍കുട്ടിയെ 48കാരനായ മതപണ്ഡിതന് പീഡിപ്പിച്ചത്. രാജസ്ഥാനിലെ ഭരത്പൂര്‍ സ്വദേശിയായ ഇയാളെ ഡല്‍ഹി പൊലീസ് അറസ്റ്റ് ചെയ്തു. ഗാസിയാബാദിലെ ലോനി ജില്ലയില്‍ നിന്നും തിങ്കളാഴ്ച രാവിലെയാണ് ഇയാള്‍ പിടിയിലായത്.
ഞായറാഴ്ച വൈകുന്നേരമാണ് 12 വയസുകാരിയായ പെണ്‍കുട്ടി വെള്ളം എടുക്കുന്നതിനായി പള്ളിയില്‍ പോയത്. വീട്ടില്‍ തിരികെ എത്തിയ കുട്ടി മാതാപിതാക്കളോടാണ് സംഭവം ആദ്യം വെളിപ്പെടുത്തിയത്. തുടര്‍ന്ന് ഇവര്‍ പൊലീസില്‍ പരാതിപ്പെടുകയായിരുന്നു. ഗാസിയാബാദിലെ ലോനിയില് താമസിക്കുന്ന പ്രതി നാല് കുട്ടികളുടെ പിതാവാണെന്ന് പൊലീസ് പറയുന്നു. പോക്സോ നിയമത്തിലെ വിവിധ വകുപ്പുകള്‍ പ്രകാരമാണ് ഇയാള്‍ക്കെതിരെ പൊലീസ് കേസെടുത്തിരിക്കുന്നത്. സിറ്റി കോടതിയില്‍ ഹാജരാക്കിയ പ്രതിയെ 14 ദിവസത്തെ ജുഡീഷ്യല്‍ കസ്റ്റഡിയില്‍ വിട്ടിരിക്കുകയാണ്.
സംഭവമറിഞ്ഞ് പ്രതിഷേധവുമായി നാട്ടുകാര്‍ പള്ളിയുടെ പുറത്ത് തടിച്ച്കൂടി. കൂടുതല്‍ പൊലീസിനെ സംഭവസ്ഥലത്ത് വിന്യസിച്ചു.
Discussion about this post