ഡല്‍ഹി: കോവിഡ് മഹാമാരി മൂലമുണ്ടായ പ്രതിസന്ധിയെ രാജ്യത്തെ സമ്പദ് വ്യവസ്ഥ മറികടന്നു കൊണ്ടിരിക്കുകയാണെന്ന് നീതി ആയോഗ് വൈസ് ചെയര്മാന് രാജീവ് കുമാര്‍. രാജ്യത്തിന്റെ സമ്പദ് വ്യവസ്ഥ ഈ വര്‍ഷം ഇരട്ടയക്ക വളര്‍ച്ച രേഖപ്പെടുത്താന്‍ തയ്യാറാണെന്നും അദ്ദേഹം പറഞ്ഞു.
‘ഇന്ത്യയുടെ സമ്പദ് വ്യവസ്ഥയെ കോവിഡ് വളരെ പ്രതികൂലമായി ബാധിച്ചു. ആദ്യ തരംഗത്തെ അപേക്ഷിച്ച് കോവിഡ് തരംഗത്തില്‍ സാമ്പത്തികസ്ഥിതി വീണ്ടെടുക്കല്‍ വളരെ മന്ദഗതിയിലാണ് നടക്കുന്നത്. എങ്കിലും സമ്പദ് വ്യവസ്ഥ ഇപ്പോള്‍ കോവിഡ് മഹാമാരി ഏല്‍പ്പിച്ച പ്രതിസന്ധിയെ മറികടന്നുകൊണ്ടിരിക്കുകയാണ്. ഈ സാമ്പത്തിക വര്‍ഷത്തിന്റെ രണ്ടാം പകുതിയിലേക്ക് കടക്കുമ്പോള്‍ സാമ്പത്തിക പ്രവര്‍ത്തനങ്ങള്‍ മെച്ചപ്പെട്ടിട്ടുണ്ടെന്നും’ അദ്ദേഹം വ്യക്തമാക്കി.
രാജ്യത്തിന്റെ സമ്പദ് വ്യവസ്ഥ മെച്ചപ്പെട്ടു വരുന്ന സാഹചര്യത്തില്‍ വരും ദിവസങ്ങളില്‍ സാമ്പത്തിക മുന്നേറ്റം ശക്തമാകുമെന്നും ജിഡിപി വര്‍ധിക്കുമെന്നുമാണ് പ്രതീക്ഷിക്കുന്നതെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
‘കോവിഡിന്റെ മൂന്നാം തരംഗം ഉണ്ടായാല്‍ അതിനെ നേരിടാന്‍ സര്‍ക്കാര്‍ സജ്ജമാണ്. സംസ്ഥാനങ്ങള്‍ക്ക് മുന്‍ തരംഗങ്ങളില്‍ നിന്ന് മഹാമാരിയെ നേരിടുന്നതിനുള്ള പാഠങ്ങള്‍ ലഭിച്ചിട്ടുണ്ട്. മുന്‍പത്തേതിനെ അപേക്ഷിച്ച് വളരെ ദുര്‍ബലമായി മാത്രമേ മൂന്നാം തരംഗം സമ്പദ് വ്യവസ്ഥയെ ബാധിക്കൂവെന്നും’ അദ്ദേഹം ചൂണ്ടിക്കാട്ടി.
Discussion about this post