അവന്തിപൊര: ജമ്മു കശ്മീരിലെ അവന്തിപൊരയിൽ ഏറ്റുമുട്ടൽ. ഏറ്റുമുട്ടലിൽ ഒരു ഭീകരനെ സൈന്യം വധിച്ചു. അവന്തിപൊരയിലെ പാമ്പോറിലെ ഖ്രൂവിൽ കഴിഞ്ഞ ദിവസമായിരുന്നു ഏറ്റുമുട്ടൽ ആരംഭിച്ചത്.
സ്വാതന്ത്ര്യ ദിനത്തിന് രണ്ട് ദിവസം മുൻപ്, ഓഗസ്റ്റ് 13ന് കുൽഗാമിൽ നടന്ന ഏറ്റുമുട്ടലിൽ ലഷ്കർ ഇ ത്വയിബ ഭീകരൻ കൊല്ലപ്പെട്ടിരുന്നു. സ്വാതന്ത്ര്യ ദിനാഘോഷങ്ങളുടെ പശ്ചാത്തലത്തിൽ രാജ്യത്ത് കനത്ത സുരക്ഷ ഏർപ്പെടുത്തിയിരുന്നു.
Discussion about this post