ഷിന്‍ജിയാംഗ്: ചൈനയുടെ ആണവ പരീക്ഷണങ്ങളെക്കുറിച്ച് ഞെട്ടിക്കുന്ന വിവരങ്ങള്‍ പുറത്ത്. അമേരിക്കയേയും റഷ്യയേയും മറികടന്ന് ലോകത്തെ ഏറ്റവും വലിയ ആണവ ശക്തിയായി മാറാനുള്ള ചൈനയുടെ ശ്രമങ്ങളില്‍ 1.94 ലക്ഷം പേര്‍ക്ക് ജീവന് നഷ്ടമായെന്ന് റിപ്പോര്‍ട്ട്. മാദ്ധ്യമ പ്രവര്ത്തകന് പീറ്റര്‍ സൂസ്യുവാണ് ഈ വെളിപ്പെടുത്തല്‍ നടത്തിയത്.
1964-നും 1996-നും ഇടയില്‍ ചൈന വിജയകരമായി നടത്തിയ 45 ആണവ പരീക്ഷണങ്ങളുടെ ഫലമായാണ് ഇത്രയും മനുഷ്യന് ജീവന് നഷ്ടമായതെന്ന് അമേരിക്കന്‍ മാസികയായ ദ നാഷണല്‍ ഇന്ററസ്റ്റില്‍ പീറ്റര്‍ സൂസ്യു എഴുതിയ ലേഖനത്തില്‍ പറയുന്നു.
ആണവ പരീക്ഷണങ്ങളുടെ ഫലമായുള്ള റേഡിയേഷനേറ്റതിന്റെ ഫലമായി ഏകദേശം 1,94,000 പേര്‍ക്ക് ജീവന് നഷടമായെന്നു ലേഖനത്തില്‍ പീറ്റര്‍ പറയുന്നു.
ഏകദേശം 1.2 ദശലക്ഷം പേര്‍ക്ക് ലുക്കീമിയ, ക്യാന്‍സര്‍, മറ്റ് ഗുരുതര രോഗങ്ങള്‍ തുടങ്ങിയ ആരോഗ്യപ്രശ്നങ്ങള്‍ക്ക് കാരണമായേക്കാവുന്ന തരത്തില്‍ വികിരണമേറ്റിരിക്കാമെന്നും പീറ്റര്‍ ചൂണ്ടിക്കാട്ടുന്നു.
3.3 മെഗാടണ്‍ വികിരണമാണ് ആണവ പരീക്ഷണങ്ങളിലൂടെ പുറന്തള്ളപ്പെടുന്നത്. ഷിന്‍ജിയാംഗ് മേഖല അപകടകരമായ അവസ്ഥയിലാണ്. ഷിന്‍ജിയാംഗ് പ്രദേശത്ത് ജീവിക്കുന്ന 20 ദശലക്ഷം മനുഷ്യര്‍ക്കും ആണവ വികിരണം തങ്ങളെ എങ്ങനെ ബാധിക്കുന്നുവെന്നത് സംബന്ധിച്ച് അറിവില്ലെന്നും 1964-നും 1969-നും ഇടയില്‍ നടത്തിയ നാല് ഡസനോളം ആണവ പരീക്ഷണങ്ങളുടെ ഫലമായി റേഡിയോ ആക്ടീവായ പൊടി ഷിന്‍ജിയാംഗ് പ്രദേശമാകെ വ്യാപിക്കുകയും ആയിരക്കണക്കിന് പേര് അതുവഴി മരിച്ചിരിക്കാമെന്നും പീറ്റര്‍ പറയുന്നു.
Discussion about this post