ഗ്വാട്ടമാല സിറ്റി: ഗ്വാട്ടമാലയിലുണ്ടായ മണ്ണിടിച്ചിലില്‍ മരിച്ചവരുടെ എണ്ണം 131 ആയി ഉയര്‍ന്നു. 300ലധികം പേരെ കാണാതായിട്ടുണ്ട്. മണ്ണിനടിയില്‍ നിന്ന് 90 മൃതദേഹങ്ങള്‍ രക്ഷാപ്രവര്‍ത്തകര്‍ കണ്ടെടുത്തു. മരിച്ചവരില്‍ പിഞ്ചുകുഞ്ഞുങ്ങളും ഉള്‍പ്പെടും.
കാണാതായവര്‍ക്കായി തെരച്ചില്‍ അഞ്ചാം ദിവസവും പുരോഗമിക്കുകയാണ്.
വ്യാഴാഴ്ച രാത്രിയാണ് സാന്റ കാതറിന പിനുല മുന്‍സിപ്പാലിറ്റിയിലെ എല്‍ കാംബ്രേ ഗ്രാമത്തില്‍ മണ്ണിടിച്ചിലുണ്ടായത്. ശക്തമായ മഴയിലും ജല പ്രവാഹത്തിലും 150ലധികം വീടുകള്‍ തകര്‍ന്നു.
അഴിമതി കേസില്‍ ആരോപണ വിധേയനായതിനെ തുടര്‍ന്ന് രാജിവെച്ച പ്രസിഡന്റ് ഓട്ടോ പെരസിനെ കഴിഞ്ഞ മാസം അറസ്റ്റ് ചെയ്തിരുന്നു. രാഷ്ട്രീയ അരക്ഷിതാവസ്ഥ നിലനില്‍ക്കുന്ന ഗ്വാട്ടമാലയില്‍ ഒക്ടോബര്‍ 25നാണ് പുതിയ പ്രസിഡന്റിനുള്ള തെരഞ്ഞെടുപ്പ് നടക്കുക. ഇതിനിടെയാണ് വന്‍ ദുരന്തം ഉണ്ടായത്.
Discussion about this post