ഡല്‍ഹി: ഇന്ത്യയിലെ 68.59 ശതമാനം കോവിഡ് കേസുകളും കേരളത്തില്‍ നിന്നാണെന്ന് കേന്ദ്രം. ‘കഴിഞ്ഞ 24 മണിക്കൂറില്‍ കേരളത്തില്‍ നിന്ന് മാത്രം റിപ്പോര്‍ട്ട് ചെയ്തത് 32,000 കേസുകളാണ്. രാജ്യത്താകമാനം 43,263 കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തപ്പോഴാണിത്. രാജ്യം ഇപ്പോഴും രണ്ടാം തരംഗത്തിന്റെ പിടിയാലാണ്. ഇതുവരെയും അത് അവസാനിച്ചിട്ടില്ല’- കേന്ദ്ര ആരോഗ്യസെക്രട്ടറി രാജേഷ് ഭൂഷണ് പറഞ്ഞു.
മരണത്തിന്റെ കാര്യമെടുത്താല്‍ കേരളത്തില്‍ വ്യാഴാഴ്ച 181 പേരാണ് മരിച്ചത്. ഇന്ത്യയിലാകെ 338 പേര് മരിച്ചപ്പോഴാണിത്. ഇതുവരെയും കോവിഡ് മൂലം മരിച്ചവര്‍ ഏറ്റവുമധികം മഹാരാഷ്ട്രയില്‍ നിന്നുള്ളവരാണ്.
കഴിഞ്ഞ 24 മണിക്കൂറില്‍ രാജ്യത്ത് ആകെ റിപ്പോര്‍ട്ട് ചെയ്തത് 43,263 കേസുകള്‍ ആണ്. അതില്‍ 32,000-ല്‍ അധികം കേസുകള്‍ കേരളത്തില്‍ നിന്നായിരുന്നു.
കൊറോണ കേസുകള്‍ മൊത്തതില്‍ കുറയുന്ന പ്രവണത ആദ്യ തരംഗത്തില്‍ ഉണ്ടായിരുന്നതിനേക്കാള്‍ 50 ശതമാനത്തില്‍ താഴെയാണ്. രാജ്യം രണ്ടാം തരംഗത്തില്‍ നിന്ന് മോചിതരായിട്ടില്ലെന്നും ആരോഗ്യ മന്ത്രാലയം അറിയിച്ചു.
കേരളം ഇപ്പോഴും ആന്റിജന്‍ ടെസ്റ്റുകളാണ് നടത്തുന്നതെന്നും കോവിഡിന്റെ കാര്യത്തില്‍ ആര്‍ടി പിസിആര്‍ ആണ് മികച്ച നിലവാരം പുലര്‍ത്തുന്ന ടെസ്റ്റെന്നും കേരളത്തിലെ ബിജെപി കുറ്റപ്പെടുത്തി. കോവിഡ് മഹാമാരിയുടെ രണ്ടാം തരംഗം തകര്‍ത്തെറിഞ്ഞ ഡല്ഹിയെപ്പോലെയുള്ള നഗരങ്ങളും ഇപ്പോള്‍ 70 ശതമാനവും ആര്‍ടിപിസിആര്‍ ടെസ്റ്റുകളാണ് നടത്തുന്നത്.
Discussion about this post