ദുബൈ: ചൊവ്വാഴ്ചയായിരുന്നു ബോളിവുഡ് സൂപ്പർ താരം ഷാരൂഖ് ഖാൻ 56ാം പിറന്നാൾ ആഘോഷിച്ചത്. സെലിബ്രിറ്റികളും ആരാധകരുമടക്കം നിരവധിയാളുകൾ താരത്തിന് ആശംസകളുമായെത്തിയിരുന്നു.
പിറന്നാൾ ദിനം രാത്രി കിങ് ഖാന് പിറന്നാൾ സമ്മാനവുമായി ‘ബുർജ് ഖലീഫ’ പ്രകാശം തൂകി. ദുബൈയിലെ ബുർജ് ഖലീഫയുടെ ഭിത്തിയിൽ പ്രദർശിപ്പിച്ച ജന്മദിന സന്ദേശത്തിന്റെ വിഡിയോ ബിസിനസുകാരനായ മുഹമ്മദ് അലബ്ബാർ ട്വിറ്ററിൽ പങ്കുവെച്ചു.
Happy birthday @iamsrk from the @noon family
كل عام وأنت بخير @iamsrk من عائلة نون pic.twitter.com/TIG3zURQjk
— Mohamed Ali Alabbar محمد علي العبار (@mohamed_alabbar) November 2, 2021
‘ഹാപ്പി ബർത്ത് ഡേ ഷാരൂഖ്’ എന്നാണ് ആദ്യം പ്രദർശിപ്പിച്ചത്. ശേഷം ഷാരൂഖിന്റെ ചിത്രമടക്കം ‘വീ ലവ് യൂ’ എന്ന് തെളിഞ്ഞുവന്നു. ബ്ലോക്ക്ബസ്റ്റർ ചിത്രമായ ‘ദിൽവാലേ ദുൽഹനിയ ലേജായേഗേ’ എന്ന സൂപ്പർഹിറ്റ് ചിത്രത്തിലെ ‘തുജെ ദേഖ തോ യെ ജാനാ സനം’ എന്ന ഗാനത്തിന്റെ പശ്ചാത്തലത്തിലായിരുന്നു വീഡിയോ.
Discussion about this post