ഡൽഹി: സൈനിക ഹെലികോപ്ടർ ദുരന്തത്തിൽ മരിച്ച സംയുക്ത സേനാ മേധാവി ജനറൽ ബിപിൻ റാവത്തിനും ഭാര്യ മധുലിക റാവത്തിനും മറ്റ് 11 പേർക്കും ആദരാഞ്ജലി അർപ്പിച്ച് ലോക്സഭ. കൊല്ലപ്പെട്ടവരോടുള്ള ആദരസൂചകമായി ലോക്സഭ രണ്ട് മിനിട്ട് നേരം മൗനമാചരിച്ചു. ദുരന്തത്തെ കുറിച്ച് രാജ്യരക്ഷാ മന്ത്രി രാജ്നാഥ് സഭയിൽ പ്രസ്താവന നടത്തി.
വ്യോമദുരന്തത്തെ കുറിച്ച് അന്വേഷണം നടത്താൻ ത്രിസേനാ സംഘത്തെ ചുമതലപ്പെടുത്തി. എയർ മാർഷൽ മാനവേന്ദ്ര സിംഗ് ആയിരിക്കും അന്വേഷണ സംഘത്തെ നയിക്കുക. പൂർണ്ണ സൈനിക ബഹുമതികളോടെ ജനറൽ ബിപിൻ റാവത്തിന്റെ മൃതദേഹം സംസ്കരിക്കുമെന്നും രാജ്നാഥ് സിംഗ് അറിയിച്ചു.
രാജ്യത്തിന് വലിയ സംഭാവനകൾ നൽകിയ വ്യക്തിയാണ് ജനറൽ റാവത്തെന്നും രാജ്നാഥ് സിംഗ് പറഞ്ഞു.
Discussion about this post