ഡല്‍ഹി : അഞ്ച് സംസ്ഥാനങ്ങളിലെ തിരഞ്ഞെടുപ്പിnz ദയനീയ പരാജയം ചര്‍ച്ച ചെയ്യാന്‍ കോണ്‍ഗ്രസ് പ്രവര്‍ത്തക സമിതി യോഗം ചേരും. ഞായറാഴ്ച വൈകീട്ട് നാല് മണിയ്ക്കാണ് യോഗം ചേരുക. ഡല്‍ഹിയിലെ എഐസിസി ആസ്ഥാനത്താണ് അംഗങ്ങള്‍ ഒത്തു ചേരുക.
നിയമസഭാ തിരഞ്ഞെടുപ്പ് നടന്ന അഞ്ച് സംസ്ഥാനങ്ങളിലെയും കോണ്‍ഗ്രസിന്റെ പ്രകടനം യോഗം വിലയിരുത്തും. നിലവിലെ രാഷ്ട്രീയ സാഹചര്യവും യോഗം പരിശോധിക്കും. നിയമസഭാ തിരഞ്ഞെടുപ്പിലെ തോല്‍വി കോണ്‍ഗ്രസിനെ ഞെട്ടിച്ചിരുന്നു. ഈ സാഹചര്യത്തില്‍ ലോക്സഭാ തിരഞ്ഞെടുപ്പിനെ എങ്ങിനെയെല്ലാം നേരിടാം എന്ന കാര്യങ്ങളും യോഗത്തില്‍ ചര്‍ച്ചയാകും.
കോണ്‍ഗ്രസിന് ശക്തമായ സ്വാധീനം ഉണ്ടായിരുന്ന പഞ്ചാബില്‍ ആംആദ്മി ഉണ്ടാക്കിയ നേട്ടം കോണ്‍ഗ്രസിനെ പ്രതിരോധത്തിലാക്കിയിട്ടുണ്ട്. അതുകൊണ്ട് തന്നെ പഞ്ചാബിലുണ്ടായ വീഴ്ചകള്‍ യോഗം ചര്‍ച്ച ചെയ്യും. ചരിത്രത്തില്‍ ഏറ്റവും വലിയ തോല്‍വിയാണ് തിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിന് നേരിടേണ്ടിവന്നത്. ഈ സാഹചര്യത്തില്‍ യോഗത്തില്‍ വിമര്‍ശനങ്ങളും ഉയര്‍ന്നുവരാനാണ് സാദ്ധ്യത.
Discussion about this post